
കമല്‍ ഹാസന്‍ പ്രധാനവേഷത്തിലെത്തുന്ന ഇന്ത്യന്‍ 2 ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവം ഏറെ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവര്‍ അപകടത്തില്‍ മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംവിധായകന്‍ ശങ്കറിനും പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു.
വിജയ് നായകനായ ബിഗില്‍ സിനിമയുടെ സെറ്റിലും സമാനമായ അപകടം സംഭവിച്ചിരുന്നു. ഇവിപി ഫിലിം സിറ്റിയില്‍ സെറ്റില്‍ വച്ചു തന്നെയായിരുന്നു അപകടം സംഭവിച്ചത്. ഈ സെറ്റിന് എന്തോ പ്രശ്‌നമുള്ളതിനാല്‍ ആരും അവിടെ സിനിമ ചിത്രീകരിക്കരുതെന്ന അപേക്ഷുമായി രംഗത്ത് വന്നിരിക്കുകയാണ് ബിഗില്‍ താരം അമൃത. ട്വിറ്ററിലൂടെയാണ് നടി അനുഭവം പങ്കുവച്ചത്.
''വളരെ വേദനാജനകമായ സംഭവമാണിത്. ആ സ്ഥലം വളരെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഇതുപോലുള്ള ഒരു ലൈറ്റ് തന്നെയാണ് ബിഗില്‍ ചിത്രീകരിക്കുമ്പോള്‍ ഒരാളുടെ ദേഹത്ത് വീണത്. അന്ന് ഞങ്ങളെല്ലാം ഇപ്പോഴത്തേതിന് സമാനമായി മാനസികമായി തകര്‍ന്നു. അവിടെ സിനിമ ചിത്രീകരിക്കാന്‍ പോകരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. മോശമായ എന്തോ ഒന്ന് അവിടെയുണ്ട്''- അമൃത കുറിച്ചു.
Content Highlights: Bigil actor, Amritha on Indian 2 accident, Kamal Haasan Movie, Bigil accident
Published: 20 Feb 2020, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented