മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായി 2007 ല്‍ പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ഹൊറര്‍ കോമഡിചിത്രം ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

To advertise here,

കാര്‍ത്തിക് ആര്യന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തബു, കിയാര അദ്വാനി, രാജ്പാല്‍ യാദവ് തുടങ്ങിയവര്‍ വേഷമിടുന്നു.

ആദ്യഭാഗത്തിലെ പ്രേതകഥാപാത്രമായ മഞ്ജുലികയെ തന്നെയാണ് രണ്ടാമതും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനീസ് ബസ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീ സീരിസാണ് ചിത്രം നിര്‍മിക്കുന്നത്. 2022 മെയ് 20-ന് ചിത്രം പുറത്തിറങ്ങും.

പ്രിയദര്‍ശനാണ് ഭൂല്‍ ഭുലയ്യ ഒരുക്കിയത്. അക്ഷയ് കുമാര്‍, വിനീത്, വിദ്യബാലന്‍, ഷൈനി ആഹുജ, അമീഷ പട്ടേല്‍, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.