
Mammootty
100 കോടി ക്ലബ്ബിൽ ഇടം നേടി മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിലിറങ്ങിയ ഭീഷ്മപർവം. മാർച്ച് മൂന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. തിയേറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് ഭീഷ്മ പര്‍വ്വം നേടിയിരിക്കുന്നത്. സിനിമ അനലിസ്റ്റായ ശ്രീധറാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
അടുത്തിടെ റിലീസായതില്‍ മികച്ച പ്രതികരണം നേടിയ മെഗാസ്റ്റാര്‍ ചിത്രമാണ് ഭീഷ്മപര്‍വ്വം. ബിഗ് ബി എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ നിര്‍മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ഭീഷ്മപര്‍വ്വം ശ്രദ്ധ നേടിയിരുന്നു.
തിയേറ്ററുകളിൽ നിന്ന് കോടികൾ വാരിയതിന് പിന്നാലെ ചിത്രത്തിന്റെ ഓടിടി റിലീസും പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഏപ്രില്‍ ഒന്ന് മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ്.
മൈക്കിളപ്പന്‍ എന്ന കേന്ദ്രകഥാപാത്രമായെത്തിയ മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍, അബു സലിം, സുദേവ് നായര്‍, ജിനു ജോസഫ് , നദിയ മൊയ്തു, ലെന, അനസൂയ ഭരദ്വാജ്, കെ.പി.എ.സി ലളിത, അനഘ, മാല പാര്‍വതി, വീണ നന്ദകുമാര്‍, ശ്രിന്റ തുടങ്ങി വലിയൊരു താരനിര തന്നെ ഭീഷ്മപര്‍വ്വത്തിലുണ്ട്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അമല്‍ നീരദ് തന്നെ നിര്‍മിച്ച ചിത്രത്തിനായി സുഷിന്‍ ശ്യാം ഒരുക്കിയ സംഗീതവും ഏറെ ശ്രദ്ധ നേടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..