താൻ ഒരു സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തി നടി ഭാമ. മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് ഭാമയുടെ തുറന്നു പറച്ചിൽ. ഒരു ‘സിംഗിൾ മദർ’ ആയതോടെ താൻ കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു തന്റെ മുന്നിലുള്ള വഴിയെന്ന് ഭാമ പറയുന്നു.  

To advertise here,

ഒരു സിംഗിൾ മദറാകുന്നത് വരെ ഞാൻ ഇത്രത്തോളം കരുത്തുള്ള ഒരാളെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു.  കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി.  ഞാനും എന്റെ മകളും- മകളോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാമ സമൂഹ മാധ്യമത്തിൽ കുറിച്ചു. 

ഭാമയും ഭർത്താവ് അരുണും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട്   കുറച്ചുനാളുകളായി. സാമൂഹിക മാധ്യമങ്ങളിൽ ഭാമ തന്റെ പേരിനൊപ്പമുള്ള ഭർത്താവിന്റെ പേര് ഒഴിവാക്കിയതും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് കളഞ്ഞതുമായിരുന്നു അതിന് പ്രധാനകാരണം. എന്നാൽ ഭാമയോ അരുണോ ഇതിനെകുറിച്ച് പ്രതികരിച്ചിരുന്നില്ല.  

2020 ജനുവരിയിലായിരുന്നു ഭാമ അരുണിനെ വിവാഹം ചെയ്യുന്നത്. വിവാഹത്തോടെ സിനിമാ മേഖലയിൽ നിന്നും ‌വിട്ടുനിൽക്കുകയാണ്.