തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ഹൊറർ സസ്പെൻസ് ത്രില്ലർ ആയ 'ബിഹൈൻഡ്ഡ്' ൻ്റെ ടീസർ റിലീസായി. മഞ്ജു വാര്യരുടെയും രമ്യ കൃഷ്ണൻ്റെയും സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് തമിഴിലും മലയാളത്തിലുമായി റിലീസിന് എത്തുന്ന സിനിമയുടെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്.
ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവിലെ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് പുറത്തു കൊണ്ടുവരുന്ന ഹൊറർ സിനിമ ബിഹൈൻഡിൽ സോണിയ അഗർവാളിനൊപ്പം ജിനു ഇ തോമസും പ്രധാന വേഷത്തിലെത്തുന്നു. പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറിൽ ഷിജ ജിനു നിർമാണവും തിരക്കഥയും രചിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമൻ റാഫിയാണ്.
ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന സോണിയയെ കൂടാതെ മെറീന മൈക്കിൾ, നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, ഗായത്രി മയൂര, വി കെ ബൈജു, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
7/ജി റെയിൻബോ കോളനി, കാതൽ കൊണ്ടെയ്ൻ, മധുരൈ, പുതുപ്പേട്ടൈ, കോവിൽ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സോണിയ അഗർവാളിന് ഈ സിനിമ ഒരു തിരിച്ചുവരവ് ആയിരിക്കും. വിജയ്, ധനുഷ്, ചിമ്പു, സുദീപ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളുടെ നായിക ആയി അഭിനയിച്ച നടിയാണ് സോണിയ അഗർവാൾ.
സന്ദീപ് ശങ്കര്‍ ആണ് ഛായാഗ്രഹണം. വൈശാഖ് എം. സുകുമാരനാണ് ചീഫ് അസോസിയേറ്റ്. മുരളി അപ്പാടത്തും ആരിഫ് അൻസാറും സണ്ണി മാധവനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഘട്ടനം -ബ്രൂസ്ലി രാജേഷ്. പ്രൊഡക്ഷന്‍ കണ്ട്രോളര് - ഷൌക്കത്ത് മന്നലാംകുന്ന്.
Content Highlights: behindd movie teaser released
Published: 28 Apr 2024, 06:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented