തെന്നിന്ത്യൻ താരം സോണിയ അഗർവാളും, ജിനു ഇ തോമസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ സസ്പെൻസ് ത്രില്ലർ 'ബിഹൈൻഡ്' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. അമൻ റാഫി സംവിധാനം നിർവഹിച്ച ചിത്രം പാവക്കുട്ടി ക്രിയേഷൻസിന്റെ ബാനറിൽ ഷിജ ജിനു ആണ് നിർമ്മിച്ചിരിക്കുന്നത്. ഭയം നിറച്ച ഫസ്റ്റ് ലുക്ക് പോസ്റ്റിനു ശേഷം സസ്പെൻസ് നിറഞ്ഞ സെക്കൻ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ഷിജ ജിനു ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. അമൻ റാഫി, മെറീന മൈക്കിൾ, നോബി മർക്കോസ്, സിനോജ് വർഗീസ്, ഗായത്രി മയൂര, സുനിൽ സുഖദ, വി. കെ. ബൈജു, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന, ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാൻ ഉള്ള ശ്രമവും, അതിൻ്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന 'ബിഹൈൻഡ്' ഒരു ഹൊറർ സസ്പെൻസ് ത്രില്ലർ ആണ്.
ധനുഷ്, വിജയ്, ചിമ്പു എന്നിവരുടെ നായികയായി ഹിറ്റ് ചിത്രങ്ങൾ തീർത്ത സോണിയ അഗർവാളിൻ്റെ നീണ്ട ഇടവളയ്ക്കുശേഷമുള്ള ശക്തമായ തിരിച്ച് വരവ്കൂടിയാണ് ബിഹൈൻഡ്. മലയാളം തമിഴ്, തെലുങ്ക് എന്നീ ഭക്ഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൂമല, കുട്ടിക്കാനം, ഏലപ്പാറ, വാഗമൺ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്ദീപ് ശങ്കറും ടി ഷമീർ മുഹമ്മദും ചേർന്നാണ്. മുരളി അപ്പാടത്തും, സണ്ണി മാധവനും, ആരിഫ് ആൻസാറും ചേർന്ന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു.
ബി ജി എം -മുരളി അപ്പാടത്ത്, എഡിറ്റർ -വൈശാഖ് രാജൻ. ചീഫ് അസോസിയേറ്റ് -വൈശാഖ് എം സുകുമാരൻ, പ്രൊഡക്ഷൻ കൺട്രോളർ -ഷൗക്കത്ത് മന്നലാംകുന്ന്, പി ആർ ഒ -ശിവപ്രസാദ് പി, എ എസ് ദിനേശ്, സൂരജ് സുരേന്ദ്രൻ.
Content Highlights: behindd movie secondlook poster released, sonia aggarwal
Published: 05 Oct 2023, 03:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented