മെഡിക്കല്‍ ഫാമിലി ത്രില്ലര്‍ ജോണറില്‍ നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആസാദി എന്ന് പേരിട്ടു. ലിറ്റില്‍ ക്രൂ ഫിലിംസിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്.
പത്തു വര്‍ഷത്തെ ഇടവേളക്കുശേഷം വാണി വിശ്വനാഥ് ഒരു മികച്ച കഥാപാത്രത്തെ ഈ ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ലാല്‍, സൈജു ക്കുറുപ്പ് എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കന്നു. രവീണാ രവിയാണ് നായിക.മാമന്നന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ രവീണയുടെ മികച്ച പ്രകടനമാണ് ഈ ചിത്രത്തില്‍.
ടി.ജി.രവി, രാജേഷ് ശര്‍മ്മ ,ബോബന് സാമുവല്‍ സാബു ആമി, അഭിരാം, ഫൈസല്‍, ജീലു ജോസഫ്, വിജയകുമാര്‍ (കാപ്പ ഫെയിം) ആന്റണി ഏലൂര്‍, അസിന്, ബിനോ ,ആശാ മഠത്തില്‍ എന്നിവരും പ്രധാന താരങ്ങളാണ്. സാഗറിന്റേതാണു തിരക്കഥ. ഗാനങ്ങള്‍ - ഹരി നാരായണന് - സംഗീതം വരുണ്‍ ഉണ്ണി. ഛായാഗ്രഹണം - സനീഷ് സ്റ്റാന്‍ലി. എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള. കലാസംവിധാനം -സഹസ് ബാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ശരത് സത്യ, പ്രൊജക്റ്റ് ഡിസൈനര്‍ - സ്റ്റീഫന്‍ വല്യാറ, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ് --പ്രതാപന് കല്ലിയൂര്‍, സുജിത് അയണിക്കല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-ആന്റണി ഏലൂര്‍.വാഴൂര്‍ ജോസ്. ഫോട്ടോ - ഷിജിന്.
Content Highlights: azadi malayalam cinema, jo george, vani viswanath, sreenath bhasi
Published: 16 Oct 2023, 12:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented