
സച്ചിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ അയ്യപ്പനും കോശിയും തെലുങ്ക് റീമേയ്ക്കാണ് ഭീംല നായക്. പവൻ കല്യാണും റാണ ദഗുബാട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ഇരുവരുടെയും കഥാപാത്രങ്ങളുടെ വീഡിയോ നേരത്തെ പുറത്ത് വിട്ടിരുന്നു. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ പവൻ കല്യാണും പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തെ റാണയും തെലുങ്കിൽ അവതരിപ്പിക്കുന്നു.
ഇപ്പോഴിതാ ചിത്രത്തിൽ നിത്യ മേനൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ ലുക്കും പുറത്തെത്തിയിരിക്കുകയാണ്. പവൻ കല്യാണിൻറെ നായികയായാണ് നിത്യ എത്തുന്നത്.
ഇരുവരും ഒന്നിക്കുന്ന ഗാനം ഒക്ടോബർ 15ന് പുറത്തിറങ്ങും. തമൻ ആണ് സംഗീതം.
പൃഥ്വിരാജും ബിജു മേനോനുമാണ് അയ്യപ്പനും കോശിയിലും ടൈറ്റിൽ വേഷങ്ങളിലെത്തിയത്. ഭീംല നായക് എന്ന പേരിൽ തെലുങ്കിൽ ഒരുങ്ങുന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് പവൻ കല്യാണാണ്. ഡാനിയൽ ശേഖർ എന്നാണ് റാണയുടെ കഥാപാത്രത്തിന്റെ പേര്.
സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഭാഷണങ്ങൾ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമൻ എസ്. ആണ് സംഗീതമൊരുക്കുന്നത്. സിതാര എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ നാഗ വംശിയാണ് ചിത്രം നിർമിക്കുന്നത്.
2022 ജനുവരി 12ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഏറെ മാറ്റങ്ങളോടെയാണ് ചിത്രത്തിന്റെ റീമേയ്ക്ക് ഒരുങ്ങുന്നത്. രണ്ട് നായകന്മാർ എന്നതിന് പകരം നായകൻ, പ്രതിനായകൻ എന്ന രീതിയിൽ തിരക്കഥ മാറ്റണമെന്ന് പവൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പവൻ കല്യാൺ സിനിമകളുടെ ശൈലി പിന്തുടരുന്ന രീതിയിലുള്ള മാറ്റം തെലുങ്ക് പതിപ്പിനുണ്ടാകും.
content highlights : Ayyappanum Koshiyum telugu remake Nithya Menen Character look in Bheemla Nayak,Pawan Kalyan Rana
Published: 06 Oct 2021, 09:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented