അവഞ്ചേഴ്‌സിലെ താനോസായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ജോഷ് ബ്രോലിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ഒരു ചിത്രം ശ്രദ്ധേയമാകുന്നു. 

To advertise here,

ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. പൂര്‍ണനഗ്നനായി എന്തോ കുടിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഏറ്റവും ഒടുവില്‍ ജീവിതം വിലയിരുത്തപ്പെടുന്നത് എത്ര തവണ നിങ്ങള്‍ നഗ്നനായി എന്നതാണെന്ന് അദ്ദേഹം കുറിച്ചു. നടന്റെ ഭാര്യ കാറ്റ്‌ലിന്‍ ബോയ്ഡാണ് ചിത്രം പകര്‍ത്തിയത്. 

1985 ല്‍ പുറത്തിറങ്ങിയ ദ ഗൂനീസ് എന്ന ചിത്രത്തിലൂടെയാണ് ജോഷ് ബ്രോലില്‍ സിനിമയിലെത്തിയത്. മിമിക്, ദ ഡെഡ് ഗേള്‍, ഹോളോമാന്‍,  മെന്‍ ഇന്‍ ബ്ലാക്ക്, ഡെഡ്പൂള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.

Content Highlights: Avengers star Josh Brolin shares his Nude Photo on Instagram