`നീ സൂക്ഷിക്കണം...ഒരു കൊടും ക്രിമിനലാണവന്‍`:ആകാംക്ഷയുണര്‍ത്തി ആസിഫ് അലി ചിത്രം കൂമന്റെ ടീസര്‍


കൂമൻ

ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'കൂമന്‍' സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ആസിഫ് അലി ആദ്യമായാണ് ജിത്തു ജോസഫ് ചിത്രത്തില്‍ നായകനാകുന്നത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് കൂമന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കെ ആര്‍ കൃഷ്ണകുമാറിന്റെതാണ് ചിത്രത്തിന്റെ രചന. നേരത്തെ ജിത്തു സംവിധാനം നിര്‍വഹിച്ച ട്വെല്‍ത്ത്മാന്റെ രചയിതാവും കൃഷ്ണകുമാറായിരുന്നു. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ത സംസ്‌ക്കാരത്തിലുള്ള ആളുകള്‍ ഒന്നിച്ചു താമസിക്കുന്ന ആ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് വളരെ കര്‍ക്കശക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥലംമാറി എത്തുന്നതും, അയാളുടെ കര്‍ക്കശ്യം സ്റ്റേഷനുമായി ബന്ധപ്പെട്ട ആളുകളുടെയും നായകന്റെയും ജീവിതത്തെ കീഴ്മേല്‍ മറിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ആസിഫ് അലിയെ കൂടാതെ രഞ്ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫര്‍ ഇടുക്കി, പൗളി വില്‍സണ്‍, കരാട്ടേ കാര്‍ത്തിക്, ജോര്‍ജ്ജ് മരിയന്‍, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, ദീപക് പറമ്പോള്‍, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നര്‍മ്മകല എന്നിങ്ങനെ വന്‍താരനിരയും സിനിമയിലുണ്ട്.

വിനായക് കുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പും എഡിറ്റിംഗ് വി.എസ് വിനായകുമാണ് നിര്‍വഹിച്ചത്.

ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍- സഹനിര്‍മ്മാണം: ജയചന്ദ്രന്‍ കള്ളടത്ത്, മനു പത്മനാഭന്‍ നായര്‍, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനര്‍: ഡിക്സണ്‍ പൊഡുത്താസ്. ഛായാഗ്രഹണം:സതീഷ് കുറുപ്പ്. എഡിറ്റിങ്ങ്:വി എസ് വിനായക്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ മോഹന്‍. വസ്ത്രാലങ്കാരം: ലിന്റാ ജിത്തു. കലാസംവിധാനം: രാജീവ്കോവിലകം. കോ-ഡയറക്ടര്‍: അര്‍ഫാസ് അയൂബ്. ചീഫ് അസോസിയേറ്റ് ഡയക്ടര്‍: സോണി ജി സോളമന്‍. അഡ്മിനിസ്ട്രേഷന്‍ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ് : ബബിന്‍ ബാബു, സംഗീതം: വിഷ്ണു ശ്യാം. ഗാനങ്ങള്‍: വിനായക് ശശികുമാര്‍. ചമയം:രതീഷ് വിജയന്‍. പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. കളറിസ്റ്റ്: ലിജുപ്രഭാകര്‍. വിഎഫക്സ്: ടോണി മാഗ് മിത്ത്. പരസ്യകല: തോട്ട് സ്റ്റേഷന്‍. കൂമന്‍

Content Highlights: Asif Ali, jeethu Joseph, Kooman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented