ആസിഫ് അലി നായകനായെത്തിയ 'കിഷ്കിന്ധാ കാണ്ഡം' മികച്ച പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ വിജയം ആഘോഷിക്കാൻ കോഴിക്കോട്ടേയ്ക്ക് എത്തുകയാണ് ആസിഫ് അലിയും അപർണ ബാലമുരളിയും ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ. സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിലും പ്രധാന മാളുകളിലും സെപ്റ്റംബർ 13-ന് 'കിഷ്കിന്ധാ കാണ്ഡം' ടീം എത്തും.
'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ താരങ്ങളുടെ പ്രകടനങ്ങളും പുതുമയുള്ള തിരക്കഥയും ശ്രദ്ധനേടുകയാണ്.
അപർണ്ണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.
തിരക്കഥാകൃത്തായ ബാഹുല്‍ രമേഷ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. എഡിറ്റര്‍ :സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: ഗുഡ്വില് എന്റര്ടെയിന്മെന്റ്സ്.
Content Highlights: asif ali aparna balamurali kishkindha kandam team in kozhikode
Published: 13 Sept 2024, 10:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented