ലിജു തോമസ് സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം അന്‍പോടു കണ്‍മണിയുടെ കണ്‍സെപ്റ്റ് പോസ്റ്റര്‍ പുറത്തിറക്കി. അര്‍ജുന്‍ അശോകന്‍, അനഘ നാരായണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തില്‍ പ്രണയത്തില്‍ നിന്നും വിവാഹത്തിലേക്ക് എത്തുന്ന രണ്ടുപേര്‍ കടന്നുപോകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് പ്രധാന പ്രമേയമാകുന്നത്. 

To advertise here,

ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മിക്കുന്ന അന്‍പോടു കണ്‍മണിയുടെ രചന അനീഷ് കൊടുവള്ളിയാണ് നിര്‍വഹിച്ചിരിക്കുന്നത്. അല്‍ത്താഫ് സലിം, മാലാ പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സരീന്‍ രവീന്ദ്രന്‍ ഛായാഗ്രഹണവും സുനില്‍ എസ്. പിള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വരുന്ന നവംബര്‍ മാസത്തില്‍ ഈ ചിത്രം തീയേറ്ററുകളില്‍ റിലീസിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 

പ്രദീപ് പ്രഭാകര്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറും ജിതേഷ് അഞ്ചുമന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിര്‍വഹിക്കുന്നു. ചിന്റു കാര്‍ത്തികേയന്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. 

ലിജു പ്രഭാകര്‍ കളറിസ്റ്റും ശബ്ദ രൂപകല്പന കിഷന്‍ മോഹനും ഫൈനല്‍ മിക്‌സ് ഹരിനാരായണനമാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്. സനൂപ് ദിനേശ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും റനീഷ് കടവത്ത് ലൈന്‍ പ്രൊഡ്യൂസറുമാണ്. പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്ത്‌സ്. മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).