നടൻ മുഹമ്മദ് മുസ്‌തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘കപ്പേള’യ്ക്ക് അഭിനന്ദനവുമായി അനുരാഗ് കശ്യപ്. 

To advertise here,

‘എത്ര മഹത്തരമായ ചിത്രമാണ് മുഹമ്മദ് മുസ്തഫയുടെ കപ്പേള,അവിശ്വസനീയമായ തിരക്കഥ.  മുസ്തഫയുടെ അടുത്തചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു’ അനുരാ​ഗ് ട്വീറ്റ് ചെയ്തു.

അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മുസ്തഫ ഒരുക്കിയ ചിത്രമാണ് കപ്പേള. മാർച്ച് ആറിന് തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്നതിനിടെയാണ് കോവിഡ് വ്യാപനവും ലോക്ക്ഡൗണും വരുന്നതും ചിത്രം തീയേറ്ററിൽ നിന്ന് പിൻവലിക്കുന്നതും. 

പിന്നീട് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിൽജ, നിഷാ സാരംഗ്, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സം​ഗീതം നൽകിയത് സുഷിൻ ശ്യാം ആണ്. കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് ചിത്രം നിർമിച്ചത്. 

Content highlights : Anurag Kashyap applaud Muhammed Mustafa's Kappela movie Starring Anna ben Sreenath Bhasi Roshan