കിടിലൻ നൃത്തവുമായി യുവ നടിമാരായ അനു സിത്താരയും നിമിഷ സജയനും. പാതിരാ സന്തോഷം എന്ന ക്യാപ്ഷനോടെ നൃത്തം ചെയ്യുന്ന വീഡിയോ അനു സിത്താരയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. റായീസ് എന്ന ബോളിവുഡ് ചിത്രത്തിലെ ഉഡി ഉഡി ജായേ എന്ന ​ഗാനത്തിനാണ് ഇരുവരും മനോഹരമായി നൃത്തച്ചുവടുകൾ വയ്ക്കുന്നത്. നൃത്തത്തിനിടെ പറ്റിയ അമളികളും വീഡിയോയിലുണ്ട്.

To advertise here,

സിനിമയ്ക്ക് പുറത്ത് അടുത്ത സുഹൃത്തുക്കളാണ് നിമിഷയും അനുവും. ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം നേരത്തെയും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച് പല യാത്രകളും നടത്തിയിട്ടുമുണ്ട്.

അനുരാധ ക്രൈം നമ്പർ 59/2019, മോമോ ഇൻ ദുബായ്, വാതിൽ എന്നീ ചിത്രങ്ങളാണ് അനു സിത്താരയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചനാണ് നിമിഷയുടേതായി പുറത്തിറങ്ങിയ ചിത്രം. വൺ, നായാട്ട്. തുറമുഖം, മാലിക്, ജിന്ന്, ഫുട്പ്രിന്റ്സ് ഓൺ വാട്ടർ എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

Content Highlights : Anu Sitara Nimisha Sajayan Dance Video