
മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണെന്ന് നടൻ അനൂപ് മേനോൻ. ചിത്രത്തിന്റെ തിരക്കഥാരചന പുരോഗമിക്കുകയാണെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അനൂപ് മേനോനിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതരത്തിലുള്ള മോഹൻലാൽ ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാലിനെ നായകനാക്കിയുള്ള ചിത്രം അടുത്ത വർഷമേ സംഭവിക്കൂ എന്ന് അനൂപ് മേനോൻ പറഞ്ഞു. ചിത്രത്തിന്റെ നിർമാതാക്കൾ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
കൊൽക്കത്തയിലെ ദുർഗാപൂജയുടെ പശ്ചാത്തലത്തിലാണ് ഒരു പ്രധാന രംഗം ചിത്രീകരിക്കുന്നത്. അതിനി അടുത്ത വർഷമേ നടക്കൂ. കാരണം 20 ദിവസത്തെ ചിത്രീകരണമാണ് ദുർഗാപൂജയുമായി ബന്ധപ്പെട്ടുള്ളത്. അതൊരു ആക്ഷൻ രംഗമായിരിക്കും. യഥാർത്ഥ ദുർഗാപൂജയുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കണമെന്നാണ് ആഗ്രഹം. മറ്റൊരു പ്രൊഡക്ഷൻ ടീമായിരിക്കും ചിത്രം ചെയ്യുന്നത്. തന്റെ പടത്തെക്കുറിച്ച് പ്രേക്ഷകരുടെ മനസ്സിലുള്ള ലാലേട്ടനിൽ നിന്ന് കടുകിട വ്യത്യാസമില്ലാത്ത ചിത്രമാണിത്. അനൂപ് മേനോൻ പറഞ്ഞു.
അഞ്ച് പാട്ടുകളും മൂന്ന് ഫൈറ്റുകളുമുള്ള ഒരു സിനിമ തന്നെയാണത്. അതൊരു വലിയ ചിത്രമാണ്, അത് നടത്തിയെടുക്കാൻ കുറച്ചു കാലതാമസമുണ്ട്. അതിന്റെ ബജറ്റ് വളരെ വലുതാണ്. ആ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. നമുക്ക് സമയമെടുത്ത് തന്നെ ചെയ്യാം എന്നാണ് ലാലേട്ടനും പറഞ്ഞിരിക്കുന്നത്. അത് അതിന്റെ ഏറ്റവും ബ്രില്യന്റ് ആയ സ്പേസിൽ നടക്കട്ടെ എന്ന് തന്നെയാണ് അദ്ദേഹവും പറഞ്ഞതെന്നും അനൂപ് മേനോൻ കൂട്ടിച്ചേർത്തു.
Content Highlights: Anoop Menon announces a new Mohanlal film, detailing the plot, Kolkata Durga Puja backdrop
Published: 03 Jul 2025, 08:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented