ത്രില്ലര്‍ ചിത്രം അനോമി തിയേറ്ററിലേക്ക്.ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവന ആദ്യമായി നിർമാണ പങ്കാളിയാകുന്നു എന്ന പ്രത്യേകതയും അനോമിക്കുണ്ട്ഭാവനയും റഹമാനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.തിരക്കഥ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ റിയാസ് മാരാത്ത് ആണ്.
പ്രശസ്ത സംഗീത സംവിധായകൻ ഹർഷവർദ്ധൻ രമേശ്വർ ഇതിലൂടെ ആദ്യമായി മലയാളത്തിൽ എത്തുകയാണ്. അനിമൽ, കബീർ സിംഗ്, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് ഹർഷവർദ്ധൻ രമേശ്വർ. കഴിഞ്ഞ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡും, ഐ ഐ എഫ് എ അവാർഡും ഹർഷവർദ്ധനായിരുന്നു.
കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരാണ് ഭാവന ഫിലിം പ്രൊഡക്ഷൻസിനൊപ്പം നിർമാണത്തിലുള്ളത്.ദുൽഖർ സൽമാനാണ് ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.
സാങ്കേതികപരമായി ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും അനോമി. ഭാവനക്കും റഹ്മാനും ഒപ്പം വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ധ്രുവങ്ങൾ പതിനാറ്, ഡിയർ കോമ്രേഡ് എന്നി ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധ നേടിയ സുജിത്ത് സാരംഗാണ് ചിത്രത്തിന്റെ ഛായാഗൃഹകൻ. കളറിസ്റ്റ് -മുംബൈയിൽ നിന്നുള്ള ലീഡിങ് ടെക്നീഷ്യൻ ജെ ഡി (ഗ്യാങ്സ് ഓഫ് വസേപ്പൂർ, ഹൈദർ, മുൾക് ) എഡിറ്റിംഗ് - കിരൺ ദാസ് (രോമാഞ്ചം, റോഷർക്ക്, ജോജി) വി എഫ് എക്സ് - എഗ്ഗ് വൈറ്റ്, ഡിജി ബ്രിക്സ് ആക്ഷൻ കോറിയോഗ്രഫി - ആക്ഷൻ സന്തോഷ്, തവസി രാജ് , ഓഡിയോഗ്രഫി- സിങ്ക് സിനിമ, കോസ്റ്റ്യൂം - സമീറ സനീഷ്, ആർട്ട് - അരുൺ ജോസ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സ്റ്റിൽസ് - ശ്രീജിത്ത് ചെട്ടിപ്പടി.
ഏഴ് ഷെഡ്യൂളുകളിലായി നൂറിൽ അധികം ദിവസം ചിത്രീകരിച്ച അനോമിയുടെ പ്രധാന ലൊക്കേഷൻസ് മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാൽ, കോയമ്പത്തൂർ എന്നിവയായിരുന്നു.
Content Highlights: Anomi Movie: Harshvardhan Rameshwar`s Malayalam Debut
Published: 07 Apr 2025, 10:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented