അന്ധാധുന്‍ തമിഴ് റീമേക്കില്‍ സിമ്രാന്‍ വില്ലന്‍. പ്രശാന്ത് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ തബു അഭിനയിക്കുമെന്നായിരുന്നു നേരത്തെ  റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ തബുവായിരുന്നു വില്ലന്‍ വേഷത്തിലെത്തിയത്. ആയുഷ്മാന്‍ ഖുറാന, രാധിക ആപ്‌തേ എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

To advertise here,

ത്യാഗരാജന്‍ സംവിധാനം ചെയ്യുന്ന തമിഴ് പതിപ്പില്‍ പ്രിയ ആനന്ദാണ് നായിക. ഉര്‍വ്വശി, കാര്‍ത്തിക്, ആര്‍.എസ് രവികുമാര്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തില്‍  മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്യാഗരാജന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും.

Content Highlights: Andhadhun tamil Remake Prashanth Simran Thiagarajan Priya Anand