മിനിസ്ക്രീൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി ശ്രീലയ വിവാഹിതയായി. റോബിനാണ് വരൻ. വിവാഹ സത്കാരത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നു.

To advertise here,

ശ്രീലയയുടെ രണ്ടാം വിവാഹമാണിത്. 2017 ലാണ് ശ്രീലയ കുവൈത്തിൽ എഞ്ചിനീയറായ നിവിൽ ചാക്കോയെ വിവാഹം ചെയ്യുന്നത്. പിന്നീട് ഇരുവരും വിവാഹമോചിതരായി. 

സിനിമാ സീരിയൽ താരം ലിസിയാണ് ശ്രീലയയുടെ അമ്മ. സഹോദരി ശ്രുതിലക്ഷ്മിയും ബാലതാരമായി വന്ന് സിനിമയിലും സീരിയലുകളിലും ശ്രദ്ധ നേടിയ അഭിനേത്രിയാണ്. 

സിനിമാ-സീരിയൽ രം​ഗത്തെ നിരവധി പ്രമുഖർ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 

Content Highlights : Actress Sreelaya Wedding Reception Pictures and video Celebrity wedding