നടി മീര മിഥുനിനെതിരെ പോലീസിൽ പരാതി നൽകി നടി ശാലു ശമ്മു. ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസിലാണ് ശാലു പരാതി നൽകിയത്. മീരയുടെ ആരാധകർ തനിക്കെതിരെ ആസിഡ് ആക്രമണ ഭീഷണിയും വധഭീഷണിയും മുഴക്കുകയാണെന്നാണ് നടിയുടെ പരാതി. നിയമപരമല്ലാത്ത ചില സൈറ്റുകളിൽ തന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ച് അശ്ലീല ട്രോളുകൾ ഇറക്കുന്നതായും നടി പരാതിപ്പെടുന്നു.

To advertise here,

നടൻമാരായ വിജയ്, സൂര്യ എന്നവർക്കെതിരെ സ്വജനപക്ഷപാത ആരോപണങ്ങൾ ഉയർത്തി പ്രശസ്തി നേടിയ നടിയാണ് മീര മിഥുൻ. നടൻമാരുടെ കുടുംബങ്ങളെ വരെ തരംതാഴ്ത്തി ആരോപണങ്ങളുന്നയിച്ച മീരയുടെ വാദങ്ങളെ നടി ശാലു എതിർത്തിരുന്നു. ഇതിനു പിന്നാലെ മീരയുടെ ആരാധകർ സോഷ്യൽമീഡിയയിലൂടെയും അജ്ഞാത ഫോൺകോളുകളുകളിലൂടെയും തന്നെ വേട്ടയാടുകയാണെന്നും മീര ആരോപിച്ചു. തന്റെ കരിയർ നശിപ്പിക്കാനുള്ള നീക്കമാണ് മീരയുടേതെന്നും ശാലു ആരോപിക്കുന്നു.

കമൽഹാസൻ അവതാരകനായ തമിഴ് ബിഗ് ബോസ് 3ലെ മത്സരാർഥിയായിരുന്നു മീര മിഥുൻ. വരുത്തപ്പടാത്ത വാലിബർ സംഘം, തമിഴുക്കു എൻ ഒൻട്രൈ അഴുതാവും എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ശാലു ശമ്മു.

Content Highlights :actress shalu shammu lodges comlaint against actress meera mithun for acid attack death threats