നടി നിഖില വിമൽ നായികയാവുന്ന പുതിയ തമിഴ് ചിത്രമാണ് 'ഒമ്പതു കുഴി സമ്പത്ത്'. ജാ രഘുപതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നവാഗതനായ ബാലാജി നായകനാവുന്നു. ചിത്രത്തിന്റെ ട്രെയ്ലറും പാട്ടുകളും നേരത്തെ പുറത്തെത്തിയിരുന്നു.

To advertise here,

നിഖിലയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ഗ്രാമീണ പശ്ചാത്തലത്തിൽ പ്രണയത്തിന്ന് പ്രാധാന്യം നല്കി ഒരുക്കുന്ന  ത്രില്ലർ ചിത്രമായിരിക്കുമിത്. അപ്പുകുട്ടി, വിശാലാക്ഷി, സാമി, വാസന്തി എന്നിവരാണ് മറ്റു താരങ്ങൾ.

ഏയ്റ്റി ട്വന്റി പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്ത് കുമാർ ബാലു, ജി കെ തിരുനവുക്കരശ് എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൊലഞ്ചി കുമാർ നിർവഹിക്കുന്നു. നാ. മുത്തുകുമാർ, കാർത്തിക്, നിത എന്നിവരുടെ വരികൾക്ക് വി എ ചാർളി സംഗീതം പകരുന്നു. എഡിറ്റർ-ദീന.റീഗൽ ടാക്കീസ് റിലീസ് ചെയ്യും.'

Content Highlights: actress nikhila vimal second tamil movie photo gallery