'ചിത്തിനി' എന്ന മലയാള സിനിമയിലെ നായികയും ബംഗാളി താരവുമായ മോക്ഷ പരുമല വലിയ പനയന്നാർകാവ് ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി. ചിത്രത്തിൻ്റെ നിർമ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയനൊപ്പമാണ് മോക്ഷ ക്ഷേത്രത്തിൽ എത്തിയത്. 'ചിത്തിനി'യുടെ കഥാകൃത്ത് കെ.വി അനിൽ, ഛായാഗ്രാഹകൻ രതീഷ് റാം എന്നിവരും ഒപ്പമുണ്ടായിരുന്നു. കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ ഈസ്റ്റ് കോസ്റ്റ് വിജയൻ മലയാളത്തിന് സമ്മാനിച്ച നായികയാണ് മോക്ഷ.
ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപെടുന്ന സിനിമയാണ് ചിത്തിനി. ചിത്രം ഈ മാസം തിയേറ്ററിൽ എത്താനിരിക്കേയാണ് ദേവിയുടെ അനുഗ്രഹം തേടി മോക്ഷ പനയന്നാർകാവിൽ എത്തിയത്. പത്തനംതിട്ട ജില്ലയിലെ പരുമലയിലാണ് വലിയ പനയന്നാർകാവ് ദേവിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളിയും മഹാദേവനും ആണ് പ്രധാന പ്രതിഷ്ഠകൾ. ഒരു ദേശത്തെ വിറപ്പിച്ച കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയെ മഹാ മാന്ത്രികനായ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയിട്ടുള്ളത് ഇവിടെയാണ് എന്നാണ് വിശ്വാസം.

ഗതികിട്ടാതെ അലയുന്ന ഒരു ആത്മാവിന് നീതി തേടിയുള്ള പോരാട്ടത്തിൻ്റെ കഥയാണ് 'ചിത്തിനി' പറയുന്നത്. സംഭ്രമജനകമായ മുഹൂർത്തങ്ങൾ കൊണ്ടും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ കൊണ്ടും അതിമനോഹരമായ ഗാനങ്ങളാലും സമ്പന്നമാണ് ചിത്രം . 'ചിത്തിനി' സെപ്തംബർ ഇരുപത്തിയേഴിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Content Highlights: actress mokksha visited valiya panayannarkavu temple
Published: 13 Sept 2024, 03:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented