സൗന്ദര്യത്തെ പ്രായം കൊണ്ട് അളക്കുന്ന രീതി ലോകം പണ്ടേ അവസാനിപ്പിക്കേണ്ടതായിരുന്നുവെന്ന് ഇഷ വ്യക്തമാക്കി.

സിനിമാമേഖലയിലെ പ്രായവിവേചനത്തിനെതിരെ തുറന്നടിച്ച് ബോളിവുഡ് താരം ഇഷ കോപികർ. സ്ത്രീകൾ പ്രായമാകുന്നതിനെ ഒരു 'പ്രശ്നമായി' കാണുമ്പോൾ പുരുഷന്മാർക്ക് അത് 'അനുഭവസമ്പത്തായി' കണക്കാക്കപ്പെടുന്നു എന്നും ഇത് ഇരട്ടത്താപ്പാണെന്നും അവർ പറഞ്ഞു. ഇൻസ്റ്റാഗ്രാമിലെ തന്റെ പുതിയ വീഡിയോയിലൂടെയാണ് താരം ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്
വിനോദ മേഖലയിൽ പ്രായവിവേചനം എപ്പോഴും സ്ത്രീകളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് ഇഷ ചൂണ്ടിക്കാട്ടി. സിനിമകളിൽ നായകന്മാർ തങ്ങളുടെ പകുതി പ്രായമുള്ള നായികമാരെ പ്രണയിക്കുന്നതിനെ തികച്ചും സ്വാഭാവികമായി സമൂഹം കാണുന്നു. എന്നാൽ പ്രായമായ ഒരു സ്ത്രീ ആകർഷകമായ വസ്ത്രം ധരിച്ചാലോ വികാരങ്ങൾ തുറന്നു പ്രകടിപ്പിച്ചാലോ, സ്വന്തം വ്യക്തിത്വത്തെ ആഘോഷിച്ചാലോ അതേ സമൂഹം അവളോട് പ്രായത്തിനനുസരിച്ച് പെരുമാറാൻ പറയും. പക്ഷേ, യഥാർത്ഥത്തിൽ പ്രായമാകും തോറും സ്ത്രീ ചുരുങ്ങുകയല്ല, മറിച്ച് അവളുടെ വ്യക്തിത്വത്തിന് ആഴം കൂടുകയാണെന്ന് ഇഷ കൂട്ടിച്ചേർത്തു.
കാലം കടന്നുപോകുമ്പോൾ ഒരു സ്ത്രീയുടെ മൂല്യം കുറയുകയല്ല, മറിച്ച് അവൾ കൂടുതൽ കരുത്താർജിക്കുകയാണ് ചെയ്യുന്നതെന്ന് ഇഷ അഭിപ്രായപ്പെട്ടു.
"ഒരു സ്ത്രീയുടെ സൗന്ദര്യം അവളുടെ മുഖത്ത് മാത്രമല്ല, അവളുടെ ജീവിതയാത്രയിൽ അത് കാണാം. മുഖത്തെ ചുളിവുകൾ അവളുടെ പ്രായത്തെ മാത്രമല്ല, അവളുടെ പോരാട്ടങ്ങളെക്കൂടിയാണ് പ്രതിനിധാനം ചെയ്യുന്നത്. ജീവിതാനുഭവങ്ങളും ഉണങ്ങിയ മുറിവുകളും അതിൽ കാണാം. നിങ്ങളുടെ അമ്മയും സഹോദരിയും മകളും, ഒരു ദിവസം നിങ്ങളും പ്രായമാകും. അതുകൊണ്ട് തന്നെ പ്രായമാകുന്നതിനെ ഒരു അപമാനമായി കാണരുത്. എല്ലാ പ്രായത്തിലും സ്ത്രീകളെ ബഹുമാനിക്കുക. അവരുടെ പ്രായം നോക്കരുത്, മറിച്ച് അവരുടെ യാത്ര നോക്കുക. അവരുടെ തൊലി നോക്കരുത്, അവരുടെ ശക്തി നോക്കുക. ഇത് മനസ്സിലാക്കുക. ആത്മവിശ്വാസത്തിന് പ്രായമില്ല." ഇഷയുടെ വാക്കുകൾ.
സൗന്ദര്യത്തെ പ്രായം കൊണ്ട് അളക്കുന്ന രീതി ലോകം പണ്ടേ അവസാനിപ്പിക്കേണ്ടതായിരുന്നുവെന്ന് ഇഷ വ്യക്തമാക്കി. 2024ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ സിനിമയായ 'അയലാ'നിൽ ആണ് ഇഷ അവസാനം അഭിനയിച്ചത്. ശിവകാർത്തികേയനായിരുന്നു ചിത്രത്തിലെ നായകൻ. 2006ൽ പുറത്തിറങ്ങിയ ഫർഹാൻ അക്തർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഡോണിൽ ഷാരൂഖ് ഖാനും പ്രിയങ്കാ ചോപ്രക്കുമൊപ്പം ഇഷ അഭിനയിച്ചിട്ടുണ്ട്.
Content Highlights: Renowned actress Isha Koppikar has boldly called out the deep-rooted ageism and blatant double standards prevalent in society and the Indian film industry. In a powerful video shared on her Instagram account, the Don and Ayalaan actress highlighted how aging is beautifully embraced as "experience" for male actors who comfortably romance girls half their age on screen, while it is unfairly treated as a "problem" or an "expiry date" for women.
Published: 03 Jul 2026, 08:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented