മകൾക്ക് ലളിതമായ പിറന്നാൾ ആശംസകൾ നേർന്ന് നടി ഭാമ. മകൾ ഗൗരിയുടെ നാലാം പിറന്നാളിന് കെെയിൽ ഒരു ബൊക്കയുമായി മകളെ മാറോട് ചേർത്തുപിടിച്ചുക്കൊണ്ടുള്ള ചിത്രമാണ് ഭാമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'Happiest 4th B’day to my little Girl' എന്ന ക്യാപ്ഷനോടെയാണ് ചിത്രം. സിനിമ താരങ്ങളായ ശിവദ, ശ്വേത മേനോൻ എന്നിവരടക്കം നിരവധിപേരാണ് ആശംസകൾ നേർന്നത്.
എന്റെ ബാറ്റ്മാന് നാല് വയസ്സെന്ന കുറിപ്പോടെ ഒരു ചിത്രം സ്റ്റോറിയായും താരം പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ മെയിലാണ് താരം താനൊരു സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തിയത്. മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഭാമയുടെ തുറന്നു പറച്ചിൽ. 'ഒരു സിംഗിൾ മദറാകുന്നത് വരെ ഞാൻ ഇത്രത്തോളം കരുത്തുള്ള ഒരാളെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതൽ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക വഴി'. ഞാനും എന്റെ മകളും- മകളോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാമ സമൂഹ മാധ്യമത്തിൽ അന്ന് കുറിച്ചു.
ഭാമയും ഭർത്താവ് അരുണും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. സാമൂഹിക മാധ്യമങ്ങളിൽ ഭാമ തന്റെ പേരിനൊപ്പമുള്ള ഭർത്താവിന്റെ പേര് ഒഴിവാക്കിയതും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് കളഞ്ഞതുമായിരുന്നു അതിന് പ്രധാനകാരണം. എന്നാൽ ഭാമയോ അരുണോ ഇതിനെകുറിച്ച് പ്രതികരിച്ചിരുന്നില്ല.
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അൻപതോളം സിനിമകളിൽ വേഷമിട്ട ഭാമ കുറച്ചു കാലങ്ങളായി സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്.
Content Highlights: actress bhama's daughter Gauri's fourth birthday
Published: 03 Dec 2024, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented