ചെന്നൈ: 26 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് രണ്ട് വ്യവസായികള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി നടി സ്‌നേഹ. ചെന്നൈ കാനാതുര്‍ പോലീസ് സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നതെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

To advertise here,

എക്‌സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന രണ്ട് വ്യക്തികള്‍ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. തങ്ങളുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ അവര്‍ വാക്കു പാലിച്ചില്ല. പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുക മാത്രമല്ല ഭീഷണിപ്പെടുത്തിയതായും താരം പരാതിയില്‍ പറയുന്നു. സ്‌നേഹയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Actor Sneha files police complaint against two men alleges investment fraud