അന്തരിച്ച നടന്‍ ശശി കലിംഗയെ അനുസ്മരിച്ച് നടന്‍ പ്രൊക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. പറഞ്ഞു ഉറപ്പിച്ചിരുന്ന രണ്ട് വേഷങ്ങൾ ചെയ്യാതെയാണ് അദ്ദേഹം യാത്രയായതെന്ന് ഷാജി പട്ടിക്കര ഫെയ്സ്ബുക്കിൽ കുറിച്ചു.
കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട ശശിയേട്ടന് വിട. സിനിമയ്ക്കകത്തും, പുറത്തും നല്ലൊരു വ്യക്തിബന്ധം കാത്തുസൂക്ഷിച്ച പച്ച മനുഷ്യനായിരുന്നു അദ്ദേഹം. ഞാൻ ഇപ്പോൾ കോഴിക്കോട് ആയത് കൊണ്ട് സിനിമയില്ലാത്ത അവസരങ്ങളിലും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. കണ്ടില്ലെങ്കിലും കഴിയുന്നതും
എല്ലാ ദിവസവും അങ്ങോട്ടോ ഇങ്ങോട്ടോ വിളിക്കും.
ജയൻ ശിവപുരം സംവിധാനം ചെയ്ത' യാത്ര തുടരുന്നു' എന്ന ചിത്രത്തിലാണ് ഞങ്ങൾ ഒരുമിച്ച് ആദ്യമായി വർക്ക് ചെയ്യുന്നത്. പ്രാഞ്ചിയേട്ടൻ റിലീസായതിന് തൊട്ടുപിന്നാലെ ആയിരുന്നു അത്. പ്രാഞ്ചിയേട്ടനിലെ അഭിനയം കണ്ടാണ് അതിലേക്ക് കാസ്റ്റ് ചെയ്തത്.
പിന്നീട്ഗുണ്ട, എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ, ബെൻ, ഗാന്ധി നഗറിൽ ഉണ്ണിയാർച്ച, തേനീച്ചയും പീരങ്കിപ്പടയും, തുടങ്ങിയ സിനിമകൾ. വയനാട്ടിൽ ചിത്രീകരണം നടന്ന 'മയിൽ' എന്ന ചിത്രത്തിൽ ഒരു ആദിവാസി മൂപ്പന്റെ വേഷം ചെയ്തിരുന്നു.
ചിത്രീകരണം പകുതി കഴിഞ്ഞ ആ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാഗം പൂർത്തിയാക്കിയിരുന്നു. ഈയടുത്ത് ചിത്രീകരണം തുടങ്ങാനിരുന്ന, കോവിഡ് മൂലം മാറ്റിവച്ച ഒരു ചിത്രത്തിൽ ശ്രീനിവാസനൊപ്പം ഒരു മുഴുനീള കഥാപാത്രം പറഞ്ഞിരുന്നതാണ്. 'പാപ്പച്ചൻ പത്തനാപുരം ' എന്ന
നാടകക്കമ്പനി മാനേജരുടെ വേഷം !
ഉടൻ തുടങ്ങാനിരിക്കുന്ന, സംവിധായകൻ ഹരികുമാർ സാർന്റെ, എം.മുകുന്ദന്റെ തിരക്കഥയിലൊരുങ്ങുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചിത്രത്തിൽ ഒരു വിവാഹദല്ലാളിന്റെ വേഷവും പറഞ്ഞു വച്ചിരുന്നു.
ഇടയ്ക്കിടെ എന്നെ കാണാൻ ഫ്ലാറ്റിലെത്തുമായിരുന്നു. വരുമ്പോൾ, എനിക്കേറെ ഇഷ്ടപ്പെട്ട ഈന്തപ്പഴം അടങ്ങിയ ഒരു പൊതി കയ്യിലുണ്ടാകും. എപ്പോൾ വന്നാലും ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടേ പിരിയുകയുള്ളൂ.
ഏറെ മൽസ്യപ്രിയ നായിരുന്നു ശശിയേട്ടൻ. അദ്ദേഹത്തിന് പ്രിയപ്പെട്ട മൽസ്യം വാങ്ങിക്കൊടുക്കുന്നതിനായി ഞങ്ങൾ ഒരുമിച്ച് പുതിയാപ്പ ഹാർബറിലും പോകാറുണ്ടായിരുന്നു. ഹോളിവുഡിലും തന്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചിട്ടാണ് ശശിയേട്ടൻ വിടവാങ്ങിയത്. ആ ചിത്രം ഇതുവരെ റിലീസായിട്ടില്ല.
ഇപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും ആ ഭൗതിക ശരീരം കുന്ദമംഗലത്തിനടുത്തുള്ള പിലാശ്ശേരി തറവാട്ടു വീട്ടിലേക്ക് കൊണ്ട് പോയിരിക്കുകയാണ്.
ഞാൻ ഇവിടെ ഈ കോഴിക്കോട് ഉണ്ടായിട്ടുപോലും അവസാനമായി ഒന്നു കാണാൻ കഴിയാത്ത അവസ്ഥയുടെ സങ്കടം. ശശിയേട്ടന്റെ അകാല വിയോഗത്തിൽ ദു:ഖത്തോടെ, ആത്മാവിനിനി നിത്യശാന്തി നേർന്നു കൊണ്ട്......
Content Highlights: actor sasi kalinga passed away, shaji pattikara production controller shares memory
Published: 07 Apr 2020, 04:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented