ബിജു മേനോനെയും മേതില്‍ ദേവികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത 'കഥ ഇന്നുവരെ' ആദ്യദിനം തന്നെ കണ്ട് നടനും എംഎല്‍എയുമായ മുകേഷ്. "വളരെ നല്ല ചിത്രം, അവസാനത്തെ ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല" എന്ന് ചിത്രത്തെപ്പറ്റി മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിലെ നായികയായ പുതുമുഖം മേതില്‍ ദേവികയുടെ പ്രകടനത്തെപ്പറ്റി ചോദിച്ചപ്പോള്‍ 'പുതുമുഖമോ, നായിക എന്റെ ഭാര്യയാണ്' എന്നായിരുന്നു മുകേഷിന്റെ തമാശ നിറഞ്ഞ മറുപടി. അതുകൊണ്ടാണല്ലോ സിനിമ കാണാൻ ആദ്യദിനം എത്തിയതെന്നും മുകേഷ് ചോദിച്ചു.
2013 ഒക്ടോബർ 24-നായിരുന്നു മുകേഷും മേതിൽ ദേവികയും വിവാഹിതരായത്. എട്ടുവർഷത്തെ ദാമ്പത്യത്തിന് ഒടുവിൽ 2021-ൽ വേർപിരിയാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇരുവരുടേയും ഡിവോഴ്സ് നടപടികൾ നടക്കുകയാണ്.
കഥ ഇന്നുവരെയിലൂടെയാണ് മേതില്‍ ദേവിക വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന് പരക്കെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേരളത്തിൽ ഐക്കൺ സിനിമാസ് വിതരണം ചെയ്ത ചിത്രം ഗൾഫിൽ വിതരണം ചെയ്തത് ഫാർസ് ഫിലിംസ് ആണ്. മറ്റു രാജ്യങ്ങളില്‍ ആര് എഫ് ടി ആണ് ചിത്രം വിതരണം ചെയ്തത്.
നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.. വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് 'കഥ ഇന്നുവരെ' നിർമിക്കുന്നത്.
ഛായാഗ്രഹണം - ജോമോൻ ടി ജോൺ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, സംഗീതം - അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രോജക്ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദിൽജിത്.
Content Highlights: actor mukesh about kadha innuvare movie
Published: 20 Sept 2024, 05:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented