ടൻ മണികണ്ഠൻ ആചാരിക്കും ഭാര്യ അഞ്ജലിക്കും ആൺകുഞ്ഞ് പിറന്നു. ബാലനാടാ.. എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞിനെ എടുത്തുനില്‍ക്കുന്ന ചിത്രം മണികണ്ഠൻ പങ്കുവച്ചത്. ബാലനാടാ എന്നതിനർത്ഥം കുഞ്ഞ് “ബാലൻ ” ആണെന്നും മണികണ്ഠൻ‌ കമന്റ് ചെയ്തിട്ടുണ്ട്. 

To advertise here,

”നമസ്കാരം… എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു ….ഞാൻ അച്ഛനായ വിവരം സന്തോഷത്തോടെ , വിനയപൂർവ്വം അറിയിക്കട്ടെ…. നിങ്ങളുടെ പ്രാർഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ….” ഇതായിരുന്നു മണികണ്ഠൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. നമസ്കാരം…

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി സിനിമയിൽ ശ്ര​ദ്ധ നേടുന്നത്.  പേട്ട,  മാമനിതൻ എന്നീ തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. തുറമുഖം, അനുഗ്രഹീതന്‍ ആന്റണി എന്നീ റിലീസിന് തയ്യാറെടുത്ത ചിത്രങ്ങളിലും മണികണ്ഠൻ വേഷമിട്ടിട്ടുണ്ട്. 

Content Highlights : Actor Manikandan Achari and wife Anjali blessed with a baby boy