'അഭിലാഷ'ത്തിലെ ആദ്യഗാനം പുറത്തിറങ്ങി. 'തട്ടത്തിൽ... തക്കത്തിൽ... തന്നിട്ട് പോയതെന്ത്..?' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. ഷറഫുവിന്റെ വരികള്‍ക്ക് ഈണം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകന്‍ ശ്രീഹരി തന്നെയാണ്.

To advertise here,

കാത്തിരിപ്പിന്റെ സുഖമുള്ള, പ്രണയത്തിന്റെ മണമുള്ള ഒരു പ്രണയകഥയാണ് 'അഭിലാഷം'. 'മണിയറയിലെ അശോക'ന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി, ശങ്കര്‍ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്.

സൈജു കുറുപ്പ്, തന്‍വി റാം, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, ഉമ കെ.പി, നീരജ രാജേന്ദ്രന്‍, ശീതള്‍ സക്കറിയ, അജിഷ പ്രഭാകരന്‍, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീണ്‍, ഷിന്‍സ് ഷാന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷോര്‍ട്ട്ഫ്‌ലിക്‌സ്, ഛായാഗ്രഹണം: സജാദ് കാക്കു, സംഗീത സംവിധായകന്‍: ശ്രീഹരി കെ. നായര്‍, എഡിറ്റര്‍: നിംസ്, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കലാസംവിധാനം: അര്‍ഷദ് നാക്കോത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജന്‍ ഫിലിപ്പ്, ഗാനരചന: ഷര്‍ഫു അന്‍ഡ് സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍: പി.സി. വിഷ്ണു, വി.എഫ്.എക്‌സ്- അരുണ്‍ കെ. രവി, കളറിസ്റ്റ്: ബിലാല്‍ റഷീദ്, സ്റ്റില്‍സ്: ഷുഹൈബ് എസ്.ബി.കെ, ഡിസൈന്‍സ്: വിഷ്ണു നാരായണന്‍, ഡിസ്ട്രിബൂഷന്‍: ഫിയോക്ക്, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍: ഫാര്‍സ് ഫിലിംസ്, മ്യൂസിക് റൈറ്റ്‌സ്: 123 മ്യൂസിക്‌സ്, മീഡിയ പ്ലാനിങ്: പപ്പെറ്റ് മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പി.ആര്‍.ഒ: വാഴൂര്‍ ജോസ്.