ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തല്ലുമാല' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. വിഷ്ണു വിജയ് ആണ് സംഗീത സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശക്തിശ്രീ ഗോപാലന്‍, ടൊവിനോ തോമസ്, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 

To advertise here,

ഓഗസ്റ്റ് 12 ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ്.മണവാളന്‍ വസിം എന്ന കഥാപാത്രം ആയി ആണ് ടോവിനോ തോമസ് എത്തുന്നത്. ബീപാത്തു എന്ന കഥാപാത്രത്തെ കല്യാണി അവതരിപ്പിക്കുന്നു. ചിത്രത്തിലെ കണ്ണില്‍ പെട്ടൊളെയെന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.  

ഇംഗ്ലീഷിലും അറബിയിലും മലയാളത്തിലുമായാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ദുബായിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമാണ് സിനിമയുടെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത്.

ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിംഷി ഖാലിദാണ്. ചിത്രത്തിന് മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവീനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്യൂസിക് വിഷ്ണു വിജയ്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. മേക്കപ്പ് റോനെക്സ് സേവിയര്‍, കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്നു, മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.