
ഷറഫുദ്ദീനെ നായകനാക്കി ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ തോൽവി എഫ്‌സിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'ഹേയ് നിൻ പുഞ്ചിരി നൂറഴകിൽ മിന്നുന്ന പോൽ' എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വർമ്മയാണ് ഈണമിട്ടത്.
സിനിമയുടെ പ്രീ പ്രൊഡക്ഷൻ രംഗങ്ങളാണ് ഗാനത്തിൽ കാണാനാവുക. ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കുരുവിളയായി ജോണി ആന്റണിയും മക്കളായ ഉമ്മനും തമ്പിയുമായി യഥാക്രമം ഷറഫുദ്ദീനും ജോർജ്ജ് കോരയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജോർജ് കോരയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രം ഇതിനോടകം വേറിട്ട പോസ്റ്ററുകളും രസികൻ ടീസറുമായി പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.
തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായി ഇറങ്ങിയ ചിത്രത്തിലെ ആദ്യഗാനവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ദ ഹംബിൾ മ്യുസിഷൻ എന്നറിയപ്പെടുന്ന വൈറൽ ഗായകൻ കാർത്തിക് കൃഷ്ണനാണ് ആദ്യ ഗാനം വരികളെഴുതി സംഗീതം ചെയ്ത് ആലപിച്ചത്.
തൊട്ടതെല്ലാം പൊട്ടിപ്പാളീസാകുന്ന കുരുവിളയ്ക്കും കുടുംബത്തിനും തോൽവി എന്നും കൂടപ്പിറപ്പിനെപ്പോലെ ഒപ്പമുണ്ട്. ദിവസം ചെല്ലുന്തോറും ആ കുടുംബത്തിലെ ഓരോരുത്തർക്കും ജോലി, പണം, പ്രണയം തുടങ്ങി എല്ലാം കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന നെട്ടോട്ടങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ ഹാസ്യത്തിന്റെ മേമ്പൊടിയിൽ 'തോൽവി എഫ്‌സി'യിലൂടെ അവതരിപ്പിക്കുന്നത്.
ആശ മഠത്തിൽ, അൽത്താഫ് സലീം, ജിനു ബെൻ, മീനാക്ഷി രവീന്ദ്രൻ, അനുരാജ് ഒ ബി തുടങ്ങിയവരാണ് 'തോൽവി എഫ്സി'യിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 'തിരികെ' എന്ന ചിത്രത്തിന് ശേഷം നേഷൻ വൈഡ് പിക്ചേഴ്സിന്റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് സിനിമയുടെ നിർമാണം. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മാത്യു മന്നത്താനിൽ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാതാക്കൾ.
ഛായാഗ്രഹണം: ശ്യാമപ്രകാശ് എം എസ്. എഡിറ്റർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ: ലാൽ കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ: പ്രണവ് പി പിള്ള, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്‌സ്, പാട്ടുകൾ ഒരുക്കുന്നത് വിഷ്ണു വർമ, കാർത്തിക് കൃഷ്ണൻ, സിജിൻ തോമസ് എന്നിവരാണ്.സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, സൗണ്ട് മിക്‌സ്: ആനന്ദ് രാമചന്ദ്രൻ, കലാസംവിധാനം: ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈനർ: ഗായത്രി കിഷോർ, പ്രൊഡക്ഷൻ കൺട്രോളർ: ജെ പി മണക്കാട്, മേക്കപ്പ്: രഞ്ജു കോലഞ്ചേരി, കളറിസ്റ്റ്: ജോയ്‌നർ തോമസ്, വി എഫ് എക്‌സ്: സ്റ്റുഡിയോമാക്രി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീകാന്ത് മോഹൻ, ഗാനരചന: വിനായക് ശശികുമാർ, കാർത്തിക് കൃഷ്ണൻ, റിജിൻ ദേവസ്യ, ആലാപനം: വിനീത് ശ്രീനിവാസൻ, കാർത്തിക് കൃഷ്ണൻ, സൂരജ് സന്തോഷ്, സ്റ്റിൽസ്: അമൽ സി സദർ, വിതരണം: സെൻട്രൽ പിക്‌ചേഴ്‌സ്, പി ആർ ഒ: ഹെയ്ൻസ്, ഡിസൈൻസ്: മക്ഗഫിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്
Content Highlights: tholvi fc movie second song lyrical video, vineeth sreenivasan new song
Published: 18 Oct 2023, 09:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented