
ചെന്നൈ: തമിഴിൽ വീണ്ടും പാട്ടിനെച്ചൊല്ലി പകർപ്പവകാശത്തർക്കം. തമിഴിലെ പ്രശസ്ത മാധ്യമഗ്രൂപ്പായ സൺ ടിവി നെറ്റ്വർക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ചെന്നൈ സൂപ്പർ കിങ്സിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. രജനീകാന്ത് ചിത്രങ്ങളിലെ ഗാനങ്ങൾ ടീമിന്റെ പ്രൊമോകളിൽ ഉപയോഗിക്കുന്നതിനെതിരേയാണ് ഹർജി.
സിഎസ്കെ പ്രൊമോ വീഡിയോകളിൽ 'ജയിലർ', 'കൂലി', 'ജയിലർ 2' എന്നീ ചിത്രങ്ങളിലെ ഗാനശകലങ്ങൾ ഉപയോഗിച്ചിരുന്നു. ടീമിന്റെ മുഖമായ എം.എസ്. ധോനിയുടേയും, രാജസ്ഥാൻ റോയൽസിൽനിന്ന് വന്ന മലയാളി താരം സഞ്ജു സാംസണിന്റേയും പ്രൊമോ റീലുകളിലാണ് പാട്ടുകൾ ഉപയോഗിച്ചിരിക്കുന്നത്. 'ജയിലറി'ലെ ഹുക്കും സോങ് ആയിരുന്നു സഞ്ജുവിനെ ടീമിലേക്ക് സ്വാഗതംചെയ്തുകൊണ്ടുള്ള റീലിൽ ഉപയോഗിച്ചിരുന്നത്.
ചിത്രം നിർമിച്ചിരിക്കുന്നത് സൺ നെറ്റ്വർക്കിന് കീഴിലുള്ള സൺ പിക്ചേഴ്സ് ആണ്. പാട്ടിന്റെ പകർപ്പവകാശം തങ്ങൾക്കാണെന്ന് കാണിച്ചാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.
കേസ് വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പാട്ടുകൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
അതേസമയം, തുടർന്നങ്ങോട്ട് മൂന്ന് ചിത്രങ്ങളിലേയും പാട്ടുകൾ ഉപയോഗിക്കില്ലെന്ന് ചെന്നൈ സൂപ്പർകിങ്സിന് വേണ്ടി അഡ്വ. പി.എസ്. രാമൻ കോടതിയെ അറിയിച്ചു. കഴിഞ്ഞ മൂന്നുവർഷമായി ഗാനശകലങ്ങൾ ഉപയോഗിച്ചിരുന്നു. ഹർജിക്കാർ എതിർപ്പുന്നയിച്ചിരുന്നില്ല. ഇപ്പോൾ എതിർപ്പുന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ പാട്ടുകൾ ഉപയോഗിക്കില്ലെന്നും ടീമിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്ന വെള്ളിയാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ടീമിനോട് കോടതി ആവശ്യപ്പെട്ടു.
Content Highlights: Sun Network filed a lawsuit against CSK for unauthorized use of movie songs. The dispute involves copyrighted songs from Jailer and Coolie in promo reels. Promotional reels for MS Dhoni and Sanju Samson are at the center of the controversy. CSK legal counsel agreed to stop using the tracks pending further court proceedings
Published: 13 Mar 2026, 12:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented