അന്തരിച്ച പ്രിയ ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അവസാനമായി ആലപിച്ച ​അണ്ണാത്തെ എന്ന ചിത്രത്തിലെ ഗാനം പുറത്ത്. രജനികാന്ത് നായകനായെത്തുന്ന ​ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തെ ശിവയാണ്. ‘അണ്ണാത്തെ’ എന്നു തുടങ്ങുന്ന അടിപൊളി ഗാനം തരം​ഗമായി മാറിയിരിക്കുകയാണ്. 

To advertise here,

ഡി. ഇമ്മൻ സംഗീതം നൽകിയിരിക്കുന്ന പാട്ട് വിവേക ആണ് എഴുതിയിരിക്കുന്നത്. 

നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.

Content Highlights : SP Balasubrahmanyam last song from Rajanikanth Movie Annaatthe