
നല്ല ശുദ്ധ മലയാളത്തില്‍ ശ്രുതി ശുദ്ധതയോടെ ശ്രേയ ഘോഷല്‍ പാട്ടുകള്‍ പാടുമ്പോള്‍ അവര്‍ മലയാളിയല്ലെന്ന സത്യം വിശ്വാസിക്കാത്തവരായിരുന്നു ഒരുവിധം ഗാനാസ്വാധകരെല്ലാം. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി മലയാളികള്‍ ആ സ്വരം നെഞ്ചേറ്റിയതിന് കാരണവും അവരുടെ വേറിട്ട ഗാനാലാപന ശൈലി തന്നെയാണ്. ആ ശബ്ദത്തെ മലയാളികള്‍ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് അല്‍ഫോണ്‍സ് ജോസഫ്. അല്‍ഫോണ്‍സ് സംഗീത സംവിധാനം നിര്‍വഹിച്ച ബിഗ് ബിയിലെ വിട പറയുകയാണോ എന്ന ഗാനമാണ് ശ്രേയയുടെ ശബ്ദത്തെ മലയാളത്തില്‍ വേരുറപ്പിച്ചത്. മുപ്പത്തിയഞ്ചാം ജന്മദിനമാഘോഷിക്കുന്ന ശ്രേയയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് അല്‍ഫോണ്‍സ് മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു ശ്രേയയെന്ന മലയാളിത്തം നിറഞ്ഞ മലയാളിയല്ലാത്ത ഗായികയെക്കുറിച്ച്
അത് ശ്രേയ പാടണമായിരുന്നു
ബിഗ് ബിയിലെ ആ പാട്ടിനൊരു പ്രത്യേകത ഉണ്ട്. ആ പാട്ട് രംഗത്തില്‍ വരുന്ന നഫീസ അലി അവര്‍ ഉത്തരേന്ത്യക്കാരിയാണ്. ഇതേ വരെ മലയാള സിനിമയില്‍ കനത്ത ഒരു മുഖമായിരുന്നു അവരുടേത്. അവര്‍ക്ക് ഒരു പ്രത്യേക ശബ്ദം ആവശ്യമായിരുന്നു. അങ്ങനെ ഒരു ശബ്ദത്തിനായുള്ള അന്വേഷണമാണ് ശ്രേയയുടെ അടുത്തെത്തിച്ചത്. ബിഗ് ബിക്ക് മുന്‍പേ ഒരു ആല്‍ബത്തില്‍ ശ്രേയയയുടെ ശബ്ദം ഉപയോഗിച്ചിരുന്നു. പക്ഷെ അത് പുറത്തിറങ്ങിയിരുന്നില്ല. അന്ന് വിചാരിച്ചിരുന്നു സിനിമയില്‍ ഒരു പാട്ട് പാടിക്കണം എന്ന്
ശ്രേയയുടെ ആ ആത്മാര്‍ത്ഥ എല്ലാവരും ഉദാഹരണമാക്കണം
മലയാളത്തില്‍ പാടുന്നതിന് മുമ്പേ ഹിന്ദിയിലും തമിഴിലുമെല്ലാം ഹിറ്റ് നമ്പറുകള്‍ പാടി നല്ല പേരെടുത്തിരുന്നു ശ്രേയ. പക്ഷെ ബിഗ് ബിയില്‍ പാടിച്ചപ്പോഴാണ് ശ്രേയയുടെ അര്‍പ്പണ മനോഭാവം ഞാന്‍ മനസിലാക്കിയത്. അവര്‍ക്ക് അറിയാത്ത ഭാഷയാണല്ലോ ഉച്ചാരണം ഒക്കെ പ്രശ്‌നമുണ്ടായിരുന്നു. അങ്ങനെ ഒന്ന് രണ്ടു വട്ടം തെറ്റിയപ്പോള്‍ ഞാന്‍ പറഞ്ഞു. സാരമില്ല നമുക്ക് കട്ട് ചെയ്‌തെടുക്കാം എന്ന്. എന്നാല്‍ ശ്രേയ അതിന് സമ്മതിച്ചില്ല. ഇല്ല അല്‍ഫോന്‍സ് ഈ പാട്ട് ഒറ്റ സ്‌ട്രെച്ചില്‍ ചെയ്താലേ അതിന്റെ മുഴുവന്‍ ഇമോഷനും വച്ച് പാടാന്‍ പറ്റൂ, അതുകൊണ്ട് കട്ട് ചെയ്ത് എടുക്കണ്ട, ഞാന്‍ പഠിച്ചു പടിക്കോളാം എന്ന്. ആ പാട്ട് ഒരുപാട് സമയം എടുത്താണ് അന്ന് ശ്രേയ പാടിത്തീര്‍ത്തത്.
എനിക്കത് വളരെ അത്ഭുതകരമായി തോന്നി. കാരണം ഇവിടെ ചെറിയ പാട്ടുകാരാണെങ്കില്‍ പോലും അത് കട്ട് ചെയ്‌തെടുക്കാന്‍ പറ്റുമോ എന്നാണ് ചോദിക്കാറുള്ളത്. എന്നിട്ടും ഇത്രയും കത്തി നില്‍ക്കുന്ന സമയത്തും ആ പാട്ട് അതിന്റെ ഭാവം ഉള്‍ക്കൊണ്ട് പാടാന്‍ ശ്രേയ എടുത്ത പ്രയത്‌നം അത് എല്ലാവര്‍ക്കും അനുകരിക്കാവുന്ന മാതൃകയാണ്. ഓരോ അക്ഷരവും വാക്കും സസൂക്ഷ്മം ശ്രേയ പഠിക്കുമായിരുന്നു. നാക്കിന്റെ പൊസിഷന്‍ വരെ എങ്ങനെ എന്ന് നോക്കിയാണ് ശ്രേയ പാടിയിരുന്നത്. മലയാളിത്തമുള്ള മലയാളി അല്ലാത്ത ഗായിക. ശ്രുതിശുദ്ധമായിരുന്നു ഓരോ പാട്ടും
നല്ലത് മലയാളികള്‍ അംഗീകരിക്കും
മലയാളികളല്ലാത്ത ഗായകര്‍ മലയാളത്തില്‍ പാടുന്നത് ഒരു പുതിയ കാര്യമല്ലല്ലോ. ലത മങ്കേഷ്‌ക്കറെ ഒക്കെ പോലെയുള്ള എത്രയോ പേര്‍ ഇവിടെ പാടിയിട്ടുണ്ട്.. നല്ലത് കൊടുക്കുന്ന ആള്‍ക്കാരെ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ മലയാളികള്‍. അവര്‍ ഡല്‍ഹിയില്‍ നിന്ന് വന്നവരാണോ മുംബൈക്കാരനാണോ എന്നൊന്നും നോക്കാറില്ല. ഇതൊരു മത്സരമുള്ള രംഗമാണ്. അവിടേക്ക് വ്യത്യസ്തത കൊണ്ട് വരിക എന്നുള്ളത് ഓരോരുത്തരുടെയും നിലനില്‍പിന്റെയും ആവശ്യമാണ്.
ഇന്നിപ്പോള്‍ ശ്രേയയുടെ പ്രതിഫലമൊക്കെ വളരെ അധികം കൂടി. എന്നിട്ടു പോലും ആള്‍കാര്‍ അവരുടെ ശബ്ദത്തിന് കാത്തിരിക്കുന്നുണ്ട്. ഇതിപ്പോള്‍ ഒരു സ്റ്റാറ്റസ് സിംബല്‍ പോലെ ആയി മാറി. ശ്രേയ പാടിയിട്ടുണ്ട് എന്ന് പറയുമ്പോള്‍ തന്നെ ആ പാട്ടിന് ഒരു മാര്‍ക്കറ്റ്‌വാല്യു വരുന്നുണ്ട്.
എന്റെ രണ്ടു പടത്തിലേ എനിക്ക് ശ്രേയയെ കൊണ്ട് പാടിക്കാന്‍ സാധിച്ചിട്ടുള്ളൂ. പക്ഷെ ഭയങ്കര സന്തോഷമുണ്ട്; നല്ലൊരു ഗായികയെ, നല്ലൊരു ശബ്ദത്തെ മലയാളത്തിലേക്ക് കൊണ്ട് വരാന്‍ സാധിച്ചതില്‍.
ശ്രേയയുടെ പാട്ടുകളെല്ലാം എനിക്കിഷ്ടമാണ്. ബിഗ് ബി യിലെ വിട പറയുകയാണോ, ബനാറസിലെ ചാന്തു തൊട്ടില്ലേ എന്നീ ഗാനങ്ങളാണ് ഏറ്റവും പ്രിയങ്കരം
Content Highlights : Shreya Ghoshal Birthday Alphons Joseph Big B Movie Song
Published: 12 Mar 2020, 03:20 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented