സംവിധായകന്‍ ആഷിക് അബുവിന് ജന്മദിനാശംസകളേകി ഷഹബാസ് അമന്‍. ഇരുവരും ഒന്നിച്ച മായാനദി എന്ന ചിത്രത്തിലെ 'മിഴിയില്‍ നിന്നും' എന്ന പാട്ട് ഹാര്‍മോണിയത്തിന്റെ ശ്രുതിയോടെ പാടിക്കൊണ്ടാണ് ഗായകന്‍ ആശംസകള്‍ നേരുന്നത്. 'നിത്യ കാമുകനായ ആഷിക് അബുവിന് സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍' എന്ന കുറിപ്പോടെ.

മായാനദിയിലെ 'മിഴിയില്‍ നിന്നും' എന്ന ഗാനം അത്രയേറെ ജനശ്രദ്ധ പിടിച്ചു പറ്റിയ മെലഡിയാണ്. പാട്ടിന് കവര്‍വേര്‍ഷനുകള്‍ യൂട്യൂബില്‍ നിരവധിയാണ്. ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ റെക്‌സ് വിജയനും ഈ ഗാനം ഷഹബാസ് അമനുമാണ് ഈണമിട്ടത്. ആഷിക് അബു നിര്‍മ്മിക്കുന്ന അടുത്ത ചിത്രം ഹലാല്‍ ലവ് സ്റ്റോറിയില്‍ ആണ് റെക്‌സ് വിജയന്റെ സംഗീത സംവിധാനത്തില്‍ ഷഹബാസ് അവസാനമായി പാടിയത്.

Content Highlights : shahabaz aman wishes aashiq abu happy birthday with song fb post