പതിനാറാം വിവാഹവാര്‍ഷികദിനത്തില്‍ സംഗീതജ്ഞന്‍ ഷഹബാസ് അമന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചാവിഷയമാകുന്നു. രസകരമാണ് സംഗീതജ്ഞന്റെ പോസ്റ്റ്. ഷഹബാസിന്റെയും ഭാര്യ അനാമികയുടെയും പ്രണയവിവാഹമായിരുന്നു. പ്രണയത്തിലായി ഇരുപത്തിയേഴു വര്‍ഷമായി. ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് പതിനാറു വര്‍ഷവും. പരിശുദ്ധപ്രേമം' എന്ന് തങ്ങള്‍ വിചാരിക്കുന്നതിനെ  ആളുകള്‍ മിശ്രവിവാഹമെന്നാണ് പറയുകയെന്നും കഷ്ടമാണതെന്നും ഷഹബാസ് അമന്‍ പറയുന്നു. 

To advertise here,

സംഗീതത്തെയും സ്വന്തം ജീവിതത്തെയും ബന്ധപ്പെടുത്തിയാണ് ഷഹബാസ് അമന്റെ പോസ്റ്റ്. സംഗീതപരമായി  മിശ്ര് എന്ന ഗണത്തില്‍പെടുന്ന രാഗങ്ങള്‍ ഒഴിച്ചുനിര്‍ത്തപ്പെട്ടവയാണെന്നും ഷഹബാസ് അമന്‍ പോസ്റ്റിലൂടെ  പറയുന്നു. സംഗീതത്തിനും പ്രേമത്തിനും പഴക്കമേറുന്തോറും വീഞ്ഞു പോലെ വീര്യം കൂടും! അവയുടെ മിശ്ര് ഏറെ രുചികരമാവുമെന്നും ഗായകന്‍ പറയുന്നു. 
'
ഞങ്ങള്‍ക്ക് സ്വന്തം ജീവിതം കൊണ്ട് ഉറപ്പിച്ച് പറയാനാകും 'മിശ്ര്' ശൈലി പോലെ ജീവിതരാഗത്തെ ഏകമാനതയില്‍ നിന്ന് ഇത്തിരി തെന്നിച്ച് അതീവമധുരോദാരമാക്കുന്ന മറ്റൊന്നുമില്ല വെറെ എന്ന്!' ഗായകന്‍ പറയുന്നു.

പതിനൊന്നു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2004ലാണ് ഷഹബാസും അനാമികയും വിവാഹിതരാകുന്നത്. മലപ്പുറത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഈ ഗസല്‍ ഗായകന്‍ 2005ല്‍ പുറത്തുവന്ന ലാല്‍ജോസ് ചിത്രം ചാന്തുപൊട്ടിലെ ചാന്തുകുടഞ്ഞൊരു എന്ന ഗാനത്തിലൂടെയാണ് സിനിമാ പിന്നണി ഗാനരംഗത്തെത്തുന്നത്. 2007 മുതല്‍ സംഗീത സംവിധാനത്തിലേക്കു കടന്നു.

shahabas aman

Content Highlights : shahabas aman about his intercaste marriage on his wedding anniversary fb post