'തങ്കം', 'ഇക്ലീലി' എന്നീ ഗാനങ്ങൾക്ക് ലഭിച്ച മികച്ച പ്രതികരണങ്ങൾക്ക് ശേഷം, അതേ ആവേശം നിലനിർത്തിക്കൊണ്ട് അടുത്ത ഗാനം പുറത്തിറക്കിയിരിക്കുകയാണ് “വള” ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ. ചിത്രത്തിലെ പുതിയ ഗാനം 'ദാസ്താൻ' ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു.
പ്രണയത്തിന്റെ ഊഷ്മളതയും ദാർഢ്യവും നിറഞ്ഞുനിൽക്കുന്ന ഒരു ഗാനമാണ് 'ദാസ്താൻ'. സംഗീത പ്രേമികൾക്ക് ഏറ്റവും പ്രിയങ്കരനായ ഗോവിന്ദ് വസന്തയാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. പ്രണയവും അതിൻ്റെ പൂർണ്ണതയെക്കുറിച്ചും ഉള്ള ഈ ഗാനം യാവർ അബ്ദാലാണ് എഴുതി ആലപിച്ചിരിക്കുന്നത്.
ചിത്രത്തിലെ വിജരാഘവൻ, ശാന്തികൃഷ്ണ എന്നിവരുടെ കഥാപാത്രങ്ങളിലൂടെയാണ് ഗാനം മുന്നോട്ട് പോകുന്നത്. സന്ദീപ് മോഹൻ ഗിറ്റാറിലും, ബാസിൽ, നവീൻ നേപ്പിയറും ഈ ഗാനത്തിന് താളം പകർന്നിരിക്കുന്നു. റോഹൻ ഹരീഷ് (സോണിക് ഐലൻഡ്), ഹരിഹരൻ (20db സ്റ്റുഡിയോസ്) എന്നിവരാണ് റെക്കോർഡിംഗ് എൻജിനീയർമാർ. രാജൻ കെ എസ് ആണ് ഗാനം മിക്സിംഗും മാസ്റ്ററിംഗും ചെയ്തിരിക്കുന്നത്.
മുഹഷിൻ സംവിധാനം ചെയ്ത് ഹർഷാദ് തിരക്കഥ എഴുതിയ “വള” ഫെയർബേ ഫിലിംസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. അഫ്നാസ് വി ക്യാമറയും, സിദ്ദിഖ് ഹൈദർ എഡിറ്റിംഗും നിർവഹിക്കുന്നു. ലുക്മാൻ അവറാൻ, ധ്യാൻ ശ്രീനിവാസൻ, വിജയരാഘവൻ, ശാന്തികൃഷ്ണ, രവീണ രവി, ഷീതൾ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, കൊല്ലം ഷാഫി, ഗോകുലൻ, അബു സലീം, യൂസഫ്ഭായ് പെർഫ്യൂമർ, ഇബ്രാഹിം അൽ ബലൂഷി, ഗോവിന്ദ് വസന്ത തുടങ്ങിയ വലിയൊരു താരനിര ഈ ചിത്രത്തിലുണ്ട്. ഡോ. സംഗീത ജനചന്ദ്രൻ (Stories Social) ആണ് ചിത്രത്തിന്റെ പിആർ & മാർക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത്.
Content Highlights: daastaan song from vala film got released
Published: 23 Aug 2025, 08:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented