വൈറലാക്കിയതിന് നന്ദി, രാരീരാരം പാടിയുറക്കാന്‍ വന്ന സരളേടെമോളെക്കുറിച്ച് നീരജ് മാധവ്


രഞ്ജന കെ

-

ലോക്ഡൗൺ കൊണ്ടു വന്ന വിരസതകറ്റാനൊരു പൊടിക്കൈ. മൂഡ് പാട്ട്.. സരളേടെ മോളെയും നീരജ് മാധവിന്റെ പാട്ടും സംശയമേതുമില്ലാതെയാണ് ചങ്ക് ബ്രോസ് ഏറ്റെടുത്തത്. ജൂൺ 28ന് പുറത്തു വിട്ട് 'പണിപാളി' എന്ന മ്യൂസിക് വീഡിയോ നാലു ദിവസത്തിനുളളിൽ20 ലക്ഷത്തിലധികം പേരാണ് കണ്ടിട്ടുള്ളത്. മലയാളത്തിൽ അത്ര പ്രചാരമില്ലാത്ത ഹിപ്ഹോപ് റാപ്പിൽതത്‌പരനായ നീരജ് ഉദ്ദേശിച്ചതും ഇതു തന്നെ. ഒരു ഹിപ്ഹോപ് ചേഞ്ച്.

ഉറക്കമില്ലാത്ത രാത്രികൾപതിവായിത്തുടങ്ങി. കൂട്ടുകാരെ വിളിച്ചാലും ഉറങ്ങാൻകഴിയുന്നില്ലെന്ന പരാതി തന്നെ. പുലർച്ചെ രണ്ടു മണിയും മൂന്നുമണിയും ഒക്കെ കഴിഞ്ഞാണ് ഉറക്കം. ഉച്ചയ്ക്കാണ് എഴുന്നേൽക്കുന്നത്. സമയക്രമമാകെ തെറ്റുന്നു. പബ്ജി കളിക്കും. യൂട്യൂബ് വീഡിയോകൾ കാണും. വെബ് സീരീസൂകൾ കുത്തിയിരുന്ന് കാണും. ലോക്ഡൗണിനിടയിലും മഹാമാരിയുടെ പിടിയിലും ഇത്തരം പ്രശ്നങ്ങൾഅഭിമുഖീകരിക്കുന്ന ഒരു യുവതലമുറ ഇവിടെയുണ്ട്. അവരുടെ മാനസികാവസ്ഥയാണ് ഈ പാട്ടിലൂടെ കൊണ്ടു വരാൻശ്രമിച്ചതെന്ന് നീരജ് പറയുന്നു. വൈറസിന്റെ പിടിയിലകപ്പെടുമോ എന്ന ഭയവും നമ്മോടൊപ്പമുണ്ട്. ഈയൊരു സാഹചര്യത്തിൽ മാനസിക സമ്മർദ്ദമകറ്റാനുള്ള ഒരു തമാശയാണ് ഉദ്ദേശിച്ചത്.

പണിപാളി. സംഭവം സിമ്പിളാണ്. എൻ ജെ എങ്ങനെയുറങ്ങണമെന്നറിയാതെ കുഴയുന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. ആരെങ്കിലും തനിക്ക് രാരീരാരം താരാട്ടുപാടിത്തന്നിരുന്നെങ്കിലെന്ന് ചിന്തിച്ച് പോകുന്നു. ഒടുവിൽ എൻ ജെയുടെ പരാതി കേട്ട് പാടിയുറക്കാൻ വടയക്ഷിയെത്തുന്നു. വടയക്ഷിയുടെ റാപ്പും പാട്ടിനിടയിലെ യക്ഷിയുടെ സ്വരത്തിൽ ബീറ്റ് പ്രൊഡ്യൂസർ സാംപ്ലിങ്ങിലൂടെ നിർമ്മിച്ച ജിങ്കിളും ഹിറ്റായി. പേരു വെട്ടിച്ചുരുക്കി എൻ ജെ എന്ന പേരാണ് റാപ്പർ നീരജ് സ്വീകരിച്ചിരിക്കുന്നത്.

വരികളും കമ്പോസിഷനും നീരജിന്റേത് തന്നെ. ഉറക്കമില്ലാതെ കിടന്ന ഒരു രാത്രി മുഴുവനുമെടുത്ത് വരികളെഴുതിത്തീർത്തു. കൊച്ചിയിലെ സുഹൃത്തുക്കളിലൊരാളായ Arcado ആണ് പാട്ടിലെ ബീറ്റ് ചെയ്തിരിക്കുന്നത്. അവരുടെ ആദ്യപ്രൊജക്ടാണിത്. Spacemarley ആണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. നൃത്തം ചെയ്യുന്ന വീഡിയോ ഷൂട്ട് ചെയ്ത ശേഷം അതുപോലെ വരച്ച് ചേർത്തു എഡിറ്റ് ചെയ്തതാണ്. അണ്ടർഗ്രൗണ്ട് മ്യൂസിക്കിലെ താത്‌പര്യമാണ് ഇവരുമായി എന്നെ അടുപ്പിച്ചത്. കമ്പോസിങ്ങും മിക്സിങ്ങും വീഡിയോ എഡിറ്റിങ്ങും എല്ലാം ചേർന്ന് ഒരു മാസം കൊണ്ടാണ് ഈ ആൽബം പിറവിയെടുത്തതെന്ന് നീരജ് പറയുന്നു.

മുമ്പ് ജങ്കിൾ സ്പീക്സ് എന്നൊരു റാപ് സീരീസ് ചെയ്തിരുന്നു. അനുജൻ നവനീത് മാധവ് ആണ് എഡിറ്റിങ് എല്ലാം ചെയ്തത്.

'ക എന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. റിലീസ് തീരുമാനമായില്ല. ലോക്ഡൗണിൽ ഷൂട്ടിങ് തിരക്കുകളൊന്നുമില്ലാതിരുന്നപ്പോൾ തോന്നിയ കുസൃതി. ഒരു തിരക്കഥ എഴുതിത്തുടങ്ങിയിരുന്നു. മുഴുമിപ്പിച്ചില്ല. ശ്രമകരമാണെന്നു തോന്നി. അങ്ങനെയാണ് ഹിപ്ഹോപ് റാപ്പിലേക്ക് തിരിഞ്ഞത്. അഭിനയത്തിനു പുറമേ എനിക്ക് ഇഷ്ടമുള്ള മേഖലയാണത്. റാപ്പേഴ്സിൽ Lil wayne, kanye west, Logic, Kendrick Lamar, Divine, Rzee ഇവരെയൊക്കെ ഇഷ്ടമാണ്.

വൈറലാകുമെന്ന് കരുതിയില്ല. ഇപ്പോൾ ഉത്തരവാദിത്വം കൂടി. നമ്മുടെ നാട്ടിൽ സ്വതന്ത്ര സംഗീതം അത്ര പ്രചാരത്തിലല്ലോ ഇപ്പോഴും. പാട്ടെന്നു പറഞ്ഞാൽ സിനിമാപ്പാട്ടുകളാണ് നമുക്കിപ്പോഴും. റോക്ക് മ്യൂസിക് പിന്നെയുമുണ്ട്. ഹിപ്ഹോപ്പിന് ഇപ്പോഴും പോപ്പുലാരിറ്റി കുറവാണ്. ഉത്തരേന്ത്യയിൽ പിന്നെയുമുണ്ട്. ബോളിവുഡിൽ അടുത്തിടെ പുറത്തുവന്ന ഗള്ളിബോയ് എന്ന സിനിമയും ചില മാറ്റങ്ങൾ കൊണ്ടു വന്നു. ഡിവൈൻ, റഫ്താർ, ബാദ്ഷാ തുടങ്ങിയ നിരവധി ഫോളോവേഴ്സ് ഉള്ള ഗായകരുണ്ട്.

ഇവിടെ ഹിറ്റായ കുറേ ആൽബങ്ങളുണ്ട്. ചെമ്പകമേ, കോഫി അറ്റ് എംജി റോഡ് തുടങ്ങിയവ. ആൾട്ടർനേറ്റീവ് റോക്ക് ബാന്റുകൾ മലയാളത്തിൽ നിരവധിയുണ്ട്. ജോബ് കുര്യൻ, തൈക്കൂടം ബ്രിഡ്ജ് തുടങ്ങിയവ. ഹിപ്ഹോപ്പിന് പ്രചാരം കുറവ് തന്നെയാണ്. അണ്ടർഗ്രൗണ്ട് മ്യൂസിക്ക് ചെയ്യുന്ന എന്റെ ചില സുഹൃത്തുക്കളുണ്ട്. ജേക്കബിന്റെ സ്വർഗരാജ്യത്തിലെ എന്നിലെരിഞ്ഞു തുടങ്ങിയ തീക്കനൽ, ലവകുശയിലെ ടൈറ്റിൽ ട്രാക്ക് എന്നിവ ചെയ്ത ആർജെ അങ്ങനെ കുറച്ചുപേരുണ്ട്. അവരെയും ഈ ജോണറും ജനശ്രദ്ധയിലെത്തിക്കണമെന്ന തോന്നലും ഈ ആൽബത്തിനു പിന്നിലുണ്ട്.'

Content Highlights :neeraj madhav interview hiphop rap song panipaali viral trending arcado spacemarley

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented