ത്രില്ലറിൽ നിന്നുള്ള രംഗം, മാലാഖി
ഇതിഹാസ പോപ് ഗായകന്‍ മൈക്കല്‍ ജാക്സന്റെ 63ാം ജന്മവാര്‍ഷികദിനത്തില്‍ ട്രിബ്യൂട്ട് വീഡിയോയുമായി യുവാവ്. സംഗീത സംവിധായകനും ഗായകനുമായ തിരുവനന്തപുരം സ്വദേശി മലാഖിയാണ് കവര്‍ സോങ് പുറത്തിറക്കിയത്.
മൈക്കല്‍ ജാക്സനോടുള്ള ആരോധന കുട്ടിക്കാലം മുതല്‍ സൂക്ഷിക്കുന്ന തനിക്ക് അദ്ദേഹത്തിന്റെ ഒരു ആല്‍ബത്തിന് കവര്‍ സോങ് പാടണമെന്നത് ദീര്‍ഘകാലമായുള്ള ആഗ്രഹമായിരുന്നുവെന്നാണ് മലാഖി പറയുന്നത്. ത്രില്ലറിന് പുറമേ മറ്റ് ചില ആല്‍ബങ്ങളുടെ കവര്‍ സോങും മനസ്സിലുണ്ടെന്നും യുവാവ് പറയുന്നു.
തിരുവനന്തപുരത്തെ ദീപക് എസ് ആര്‍ പ്രൊഡക്ഷന്‍സ് ആണ് റെക്കോര്‍ഡിങും മിക്സിങും നിര്‍വഹിച്ചിരിക്കുന്നത്. വീഡിയോ ചെയ്തിരിക്കുന്നത് അദ്വൈത് ശ്രീകുമാര്‍.
ഓഗസ്റ്റ് 29 ആണ് മൈക്കല്‍ ജാക്സന്റെ ജന്മവാര്‍ഷികം. 1982 നവംബര്‍ 30നാണ് ത്രില്ലര്‍ പുറത്തിറങ്ങിയത്. മൈക്കല്‍ ജാക്സന്‍ പുറത്തിറക്കിയ ആറാമത്തെ ആല്‍ബമായ ത്രില്ലര്‍ ലോകം മുഴുവന്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
Content Highlights: Michael Jackson birth anniversary, thriller Cover Song by Malakhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..