കെ.എസ്. ചിത്രയ്ക്ക് അറുപതാം പിറന്നാൾ സമ്മാനമായി 'മതിലേഖ' എന്ന മ്യൂസിക് ആൽബം പുറത്തിറങ്ങി. കഴിഞ്ഞ പതിനെട്ട് വർഷമായി ചിത്രയുടെ ഗാനമേളകളിലെ സാന്നിധ്യമായ പിന്നണി ഗായകൻ കെ. കെ. നിഷാദാണ് ഈ ഗാനത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ആൽബത്തിൻ്റെ സംവിധാനവും നിഷാദാണ്.

To advertise here,

ബാംഗ്ലൂർ നമ്പ്യാർ ബിൽഡേഴ്സ് ആർട്ട് ദർബാറാണ് ഗാനം നിർമ്മിച്ചിരിക്കുന്നത്. ചിത്ര ആലപിച്ച ഗാനം എഴുതിയത് ബി.കെ. ഹരിനാരായണനാണ്.  
ചിത്രയുടെ പിറന്നാൾ ദിനത്തിൽ ആർട്ട് ദർബാർ യൂ ട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസായത്.