
ജൂൺ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത മധുരത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. പ്രണയം നിറഞ്ഞു നിൽക്കുന്ന പരിമിത നേരം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാറും ആവണി മൽഹാറും ചേർന്നാണ്. ഷറഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം.
ജോജു ജോർജ്,അർജുൻ അശോകൻ നിഖിലാ വിമൽ ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോണി ലിവിലൂടെ ഡിസംബർ 24 നാണ് ചിത്രം പ്രദർശനത്തിനെത്തിയത്.. പ്രണയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തൽ കൂടിയായിരിക്കും.
ജോസഫ്, പൊറിഞ്ചു മറിയം ജോസ്,ചോല എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം- ജിതിൻ സ്റ്റാനിസ്‌ലാസ്. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കോ പ്രൊഡ്യൂസേഴ് സ് ബാദുഷ,സുരാജ്.
എഡിറ്റിംങ് മഹേഷ് ബുവനെന്തു , ആർട്ട് ഡയറക്ടർ ദിലീപ് നാഥ്, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവ്യർ,
സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽസ് രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവർ ചേർന്നാണ്. പി ആർ ഒ മഞ്ജു ഗോപിനാഥ്.
Content Highlights : Madhuram movei song Joju Sruthi Ramachandran Arjun Ashokan
Published: 26 Dec 2021, 12:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented