കൊച്ചി: സിരകളിലേക്ക് തണുപ്പരിച്ചിറങ്ങും പോലെയായിരുന്നു ആ സംഗീതം. ചുട്ടുപൊള്ളുന്ന വെയിലിൽ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഒരു തരം തണുപ്പ്. കൊച്ചിയെ അറിയാവുന്ന കൊച്ചിക്കാരൻ ജാഗ്സ് തന്റെ ഡി.ജെ. തുടങ്ങിയത് പതിഞ്ഞ താളത്തിലായിരുന്നു. ഒന്നനങ്ങി നിന്ന യുവത്വത്തെ ചലിപ്പിക്കാൻ ജാഗ്സിന് അധിക സമയം വേണ്ടിവന്നില്ല. ചുവടുകൾ അതിവേഗം ചടുലമായി. അതിനൊപ്പം മിക്സറിൽനിന്ന് സംഗീതത്തിന്റെ ഗ്രാഫും ഉയർന്നുതുടങ്ങി.
വേദിക്കു മുൻപിൽ വർണങ്ങൾ വിതറി ‘പൂമ്പാറ്റകൾ' പറന്നുതുടങ്ങി. പിന്നെ ആ താളവും വർണങ്ങളുമെല്ലാം നിലയ്ക്കാതെ മുന്നോട്ട്. നിത്യജീവിതത്തിൽ കേൾക്കുന്ന ചില ശബ്ദവീചികളും ഡി.ജെ.യിലേക്ക് മൊഴിമാറ്റം ചെയ്തപ്പോൾ സംഗതി മൊത്തത്തിൽ പൊളി. കപ്പ കൾചറിന്റെ തിരക്കുള്ള ശനിയാഴ്ചയിലെ ആഘോഷങ്ങളുടെ തുടക്കം ഇവിടെനിന്നായിരുന്നു. രാത്രിയുടെ ആലസ്യങ്ങളിൽനിന്ന് വിട്ടുണർന്ന് കൊച്ചി വീണ്ടും സംഗീതലോകത്തേക്ക് നടന്നുകയറി.
Content Highlights: Kochis Electrifying DJ Night
Published: 12 Jan 2025, 10:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented