ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌ സീരീസുകളിലൂടെയും ശ്രദ്ധേയനായ കാര്‍ത്തിക് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തെലുങ്ക് സിനിമയിലെ ആദ്യ ​ഗാനം പുറത്ത്.  “നേനു മീക്കു ബാഗാ കാവാല്‍സിന വാട്നി" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ലോയർ പാപ്പ എന്ന ​ഗാനമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

To advertise here,

വിജയ് ചിത്രങ്ങളായ പോക്കിരി,ഷാജഹാന്‍,സുറ തുടങ്ങി തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള മണി ശര്‍മ്മയാണ് ഈ ചിത്രത്തിനും സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. റാം മിരിയാലയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിൽ ആറ് പാട്ടുകളുണ്ട്. തെലുഗ് ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ ബാനറിൽ മകൾ കോടി ദിവ്യയാണ് നിർമാണം.

തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം നായകനായെത്തുന്ന ചിത്രത്തിൽ സഞ്ജന ആനന്ദ് ആണ് നായിക. മലയാളത്തിൽ സിനിമ സംവിധാനം ചെയ്യാൻ ചർച്ചകൾ നടക്കുന്നതിനിടെയാണ് കാർത്തിക് ശങ്കറിന് തെലുഗിൽ നിന്ന് അവസരം ലഭിക്കുന്നത്. "നേനു മീക്കു ബാഗാ കാവാല്‍സിന വാട്നി" ഈ വർഷം അവസാനത്തോടെ തീയറ്ററുകളില്‍ എത്തും.