
സംവിധായകനും നടനുമായ സാജിദ് യഹിയാ ഒരുക്കിയ മ്യൂസിക്കല്‍ വീഡിയോ 'കണ്‍കള്‍ നീയേ' ശ്രദ്ധേയമാകുന്നു. പ്രശസ്ത പിന്നണി ഗായിക ശ്രേയ രാഘവ് പാടി അഭിനയിച്ച ഗാനം മലയാളത്തിലും തമിഴിലുമായാണ് പുറത്തിറങ്ങിയത്. ശ്രേയ രാഘവിനൊപ്പം പുതുമുഖം അനസ് റഹ്മാനാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമ പ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി പി ഒറിജിനല്‍ റെക്കോര്‍ഡ്സ് ആണ് 'കണ്‍കള്‍ നീയേ' നിര്‍മിച്ചിരിക്കുന്നത്.
നടി മഞ്ജു വാര്യരാണ് ഗാനത്തിന്റെ മലയാളം വേര്‍ഷന്‍ ഞായറാഴ്ച റിലീസ് ചെയ്തത്. തമിഴ് വേര്‍ഷന്‍ റിലീസ് ചെയ്തത് തെന്നിന്ത്യന്‍ താരം റഹ്മാനും. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്.
മലയാളത്തില്‍ വൈശാഖ് സുഗുണന്‍, ലിങ്കു എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സാജിദ് യഹിയയാണ്. ഗാനത്തിന്റെ തമിഴ് വരികള്‍ രചിച്ചിരിക്കുന്നത് ശിവ ഗംഗ. ഛായാഗ്രഹണം സോണി സെബാന്‍, ആസിഫ് പാവ്. എഡിറ്റിങ്ങ് അമല്‍ മനോജ്, പ്രോഗ്രാമിംഗ് സിബി മാത്യു അലക്‌സ്, മേക്കപ്പ് അനീഷ് സി ബാബു, സെക്കന്റ് യൂണിറ്റ് ക്യാമറ സാജന്‍ സെബാസ്റ്റ്യന്‍, ആഷിഖ്, ഹിഷാം അന്‍വര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാഹിദ് മുഹമ്മദ്. വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ധീന്‍, ഡി ഐ ആന്‍ഡ് കളറിങ് സുജിത് സദാശിവന്‍.
Content Highlights: Kankal Neeye Sajid Yahiya Sreya Raghav Anas Rehman Malayalam music album
Published: 20 Dec 2020, 04:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented