
ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള ഗായകരാണ് ടെയ്ലര് സ്വിഫ്റ്റും ബില്ലി എയ്ലിഷും ദി വീക്ക്ന്ഡും കൊറിയയില്‍ നിന്നുള്ള ബിടിഎസ്സുമെല്ലാം. ഗ്രാമി പുരസ്കാര ജേതാവായ ടെയ്ലര് സ്വിഫ്റ്റായിരുന്നു ഇക്കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. പ്രമുഖ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈയില്‍ 13.9 കോടിയിലേറെ പേരാണ് താരത്തെ പിന്തുടരുന്നത്. എന്നാല്‍ ഇപ്പോള്‍ ടെയ്ലര് സ്വിഫ്റ്റിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഒരു ഇന്ത്യന്‍ ഗായകന്.
Also Read: 'കന്നഡ കന്നഡ, ഇതാണ് പഹൽഗാം സംഭവിക്കുന്നതിന്റെ കാരണം'; വിവാദ പ്രസ്താവനയിൽ ഗായകൻ സോനു നിഗമിനെതിരെ കേസ്
ഹിന്ദി ഗായകനും സംഗീതസംവിധായകനുമായ അര്‍ജിത് സിങ്ങാണ് ടെയ്ലര് സ്വിഫ്റ്റിനെ മറികടന്ന് സ്പോട്ടിഫൈയില്‍ ഒന്നാമതെത്തിയത്. 2024-ല്‍ 11.8 കോടി ഫോളോവര്‍മാര്‍ ഉണ്ടായിരുന്ന അര്‍ജിത് സിങ്ങിനെ ജൂലായ് ഒന്നിലെ കണക്കുകള്‍ പ്രകാരം 15.1 കോടി പേരാണ് സ്പോട്ടിഫൈയില്‍ പിന്തുടരുന്നത്. തും ഹി ഹോ, കേസരിയാ, തും ക്യാ മിലേ എന്നിവയാണ് 2024-ലെ അര്‍ജിതിന്റെ ഹിറ്റ് ചാര്‍ട്ടില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. 2025-ല്‍ സൈയാര എന്ന ചിത്രത്തിലെ ധുന്, ഛാവയിലെ ജാനേ തു എന്നിവ ഉള്‍പ്പെടെയുള്ള അര്‍ജിതിന്റെ പാട്ടുകളാണ് ഏറ്റവും കൂടുതല്‍ കേള്‍ക്കപ്പെട്ടത്.
Don't Miss: 'ഓര്‍ക്കുമ്പോള്‍ ഉള്‍ക്കിടിലം'; മൂന്നുദിവസം മുമ്പ് പഹല്‍ഗാമില്‍ പോയ അനുഭവം പങ്കുവെച്ച് ജി. വേണുഗോപാൽ
2024-ലാണ് അര്‍ജിത്തിന് 10 കോടി ഫോളോവര്‍മാര്‍ തികഞ്ഞത്. ആ വര്‍ഷം സ്പോട്ടിഫൈയില്‍ 12.1 കോടി പേര് പിന്തുടരുന്ന എഡ് ഷീറന്, 11.4 കോടി ഫോളോവര്‍മാരുള്ള ബില്ലി എയ്ലിഷ്, 10.72 കോടി ഫോളോവര്‍മാരുള്ള ദി വീക്ക്ന്ഡ് എന്നിവരെ അര്‍ജിത് സിങ് മറികടന്നു. ബിടിഎസ്സിന് നിലവില്‍ എട്ട് കോടി ഫോളോവര്‍മാരാണുള്ളത്. അരിയാന ഗ്രാന്‍ഡെ (10.58 കോടി), എമിനെം (10.17 കോടി) എന്നിവരെ താരം ഈ വര്‍ഷമാണ് മറികടന്നത്.
Also Read: 'രവി മോഹനും ആരതിയും വേര്‍പിരിയാന്‍ കാരണം ഈ തമിഴ് നടന്'; ഗുരുതര ആരോപണവുമായി ഗായിക സുചിത്ര
അര്‍ജിത് സിങ് കഴിഞ്ഞാല്‍ എ.ആര്. റഹ്മാനാണ് ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള ഇന്ത്യന്‍ താരം. 4.9 കോടി ഫോളോവര്‍മാരുള്ള എആര്‍ആര്‍ ടോപ്പ് 20 ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. വിവിധരാജ്യങ്ങളിലായി തുടര്‍ച്ചയായ ഒട്ടേറെ സംഗീതപരിപാടികളുമായി മുന്നോട്ടുപോകുകയാണ് അര്‍ജിത് സിങ്.
Content Highlights: Indian singer Arijit Singh with 15.1 crore Spotify followers beats Taylor Swift, BTS to become no. 1
Published: 04 Jul 2025, 01:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented