Imtiaz Beegam|Facebook
'മലര്മാതിന് കാന്തന് വസുദേവാ...' എന്ന് പാടി സമൂഹ മാധ്യമങ്ങളിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ് കോഴിക്കോടുക്കാരി ഇംതിയാസ് ബീഗം. ഗസല്‍ ഗായികയായ ഇംതിയാസ് തന്റെ മകളോടൊപ്പം പാടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
'കണികാണും നേരം' എന്ന പാട്ട് ആദ്യ ഭാഗം ഇംതിയാസും തുടര്‍ന്നും മകളുമാണ് പാടുന്നത്. ഈ വീഡിയോ ഇംതിയാസ് തന്നെയാണ് തന്റെ ഫേയ്സ്ബുക്കിലൂടെ വിഷു ദിനത്തിന്റെ അന്ന് ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. നിരവധിപേര്‍ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു, നിരവധി ഫേയ്സ്ബുക്ക് പേജുകളിലും ഇത് പലരും പങ്കുവെയ്ക്കുന്നുണ്ട്.
സിനിമ നടന് ജോജു ജോര്‍ജും ഗായിക സിത്താര കൃഷ്ണകുമാറും ഇംതിയാസിന്റെ വീഡിയോ അവരുടെ ഫേയ്സ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. എത്ര മനോഹരമായ ശബ്ദമാണ്, കേട്ടുകൊണ്ടിരിക്കുന്ന തോന്നുന്നു എന്നൊക്കെയാണ് വീഡിയോയുടെ താഴെ വരുന്ന പ്രതികരണങ്ങള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..