പിന്നണി ​ഗായകയായി ചുവട് വയ്ക്കാൻ ​ഗായത്രി സുരേഷ്. നവാ​ഗതനായ സർഷിക്ക് റോഷൻ സംവിധാനം ചെയ്യുന്ന എസ്‌കേപ്പ് എന്ന പാൻ ഇന്ത്യൻ സൈക്കോ സിനിമയിലാണ് ഗായത്രി സുരേഷ്, ജാസ്സി ഗിഫ്റ്റിനൊപ്പം പാടുന്നത്.

To advertise here,

‌സാനന്ദ് ജോർജ് ഗ്രേസ് സംഗീതം സംവിധാനം നിർവഹിക്കുന്ന ഗാനത്തിന് വരികൾ എഴുതിയത് വിനു വിജയ് ആണ്‌. അധികം വൈകാതെ ​ഗാനം പുറത്ത് വിടും.

എസ് ആർ ബിഗ് സ്ക്രീൻ എന്‍റര്‍ടൈന്‍മെന്‍റ് ആണ് ചിത്രം നിർമിക്കുന്നത്. ഗായത്രി സുരേഷിനെ കൂടാതെ ശ്രീവിദ്യ മുല്ലശേരി, അരുൺ കുമാർ സന്തോഷ്‌ കീഴാറ്റൂർ, നന്ദൻ ഉണ്ണി, വിനോദ് കോവൂർ, ഷാജു ശ്രീധർ, ദിനേശ് പണിക്കർ ഉള്‍പ്പെടെയുള്ള താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ  ഛായാഗ്രഹണം നിർവഹിച്ചത് പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകൻ സജീഷ് രാജും, എഡിറ്റിംഗ് സന്ദീപ് നന്ദകുമാറുമാണ്. പി ആർ ഓ : പ്രതീഷ് ശേഖർ

Content Highlights : Gayathri Suresh turns Singer for Escape Movie