മലയാള സംഗീതരംഗത്ത് പുതിയൊരു നാഴികക്കല്ലായി മാറുകയാണ് 'എന്തിനെന്നെ തട്ടിയുണർത്തി' എന്ന പ്രണയഗാനം. ചലച്ചിത്ര പ്രവർത്തകനും ഡിജിറ്റൽ കണ്ടന്റ് കിയേറ്ററുമായ രഘുനാഥ് എൻ.ബി.യുടെ സൃഷ്ടിയായ ഗാനം യൂട്യൂബിൽ മികച്ച പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

To advertise here,

മലയാളത്തിൽ സമ്പൂർണ എഐ സഹായത്തോടെ നിർമിക്കപ്പെട്ട ഗാനങ്ങളിൽ ഒന്നാണിത്.. ഗാനത്തിന്റെ വരികളും ഈണവും അടിസ്ഥാന ആശയവും രഘുനാഥ് എൻ.ബിയുടേതാണ്. എന്നാൽ സംഗീതസംവിധാനം, ഓർക്കസ്‌ട്രേഷൻ, ഗായകശബ്ദം, ദൃശ്യാവിഷ്‌കാരം എന്നിവയെല്ലാം ആധുനിക നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഒരുക്കിയിരിക്കുന്നത്.

വലിയ സ്റ്റുഡിയോകളുടെയോ വൻ നിർമാണ സംവിധാനങ്ങളുടെയോ പിന്തുണയില്ലാതെ, ഒരു വ്യക്തിയുടെ സൃഷ്ടിപരമായ ആശയവും സാങ്കേതികവിദ്യയുടെ സഹായവും ഉപയോഗിച്ച് ഉയർന്ന നിലവാരത്തിലുള്ള സംഗീതവും ദൃശ്യാവിഷ്‌കാരവും സൃഷ്ടിക്കാനാകുമെന്ന് ഈ സംരംഭം തെളിയിക്കുന്നു. നിർമിത ബുദ്ധി കലാകാരനെ മാറ്റിസ്ഥാപിക്കുന്നില്ല; മറിച്ച് കലാകാരന്റെ സങ്കൽപ്പങ്ങൾക്ക് പുതിയ ചിറകുകൾ നൽകുന്ന ശക്തമായ സഹയാത്രികനാകാമെന്ന് 'എന്തിനെന്നെ തട്ടിയുണർത്തി' തെളിയിക്കുന്നു. സാങ്കേതികവിദ്യയും കലയും കൈകോർക്കുന്ന പുതിയ കാലഘട്ടത്തിന്റെ പ്രതീകമായി ഈ ഗാനം മാറിക്കൊണ്ടിരിക്കുകയാണ്.