പ്രശസ്ത റോക്ക് ബാന്‍ഡായ 'കോള്‍ഡ്പ്ലേ'യിലെ അംഗവും ലീഡ് സിങ്ങറുമായ ക്രിസ് മാര്ട്ടിന് മഹാകുംഭമേളയ്ക്കെത്തി. സുഹൃത്തും നടിയുമായ ഡകോട്ട ജോണ്സണിനൊപ്പമാണ് ക്രിസ് മാര്ട്ടിന് പ്രയാഗ് രാജിലെത്തിയത്. ക്രിസ് മാര്ട്ടിന് പുണ്യസ്നാനം നടത്തുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
നിങ്ങള്‍ക്ക് സംഗീതപരിപാടിക്ക് പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ കലാകാരന് നിങ്ങള്ക്കരികിലേക്കും എത്തും എന്ന കുറിപ്പോടെ ഭാരത് ചൗധരി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ക്രിസ് മാര്ട്ടിന് പുണ്യസ്നാനം നടത്തുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ക്രിസ് മാര്ട്ടിന് ഇന്ത്യയുമായി പ്രത്യേകബന്ധമുണ്ടെന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്.
അഹമ്മദാബാദിലെ കോള്‍ഡ്പ്ലേ ഷോയ്ക്ക് ശേഷമാണ് ക്രിസ് മാര്ട്ടിന് പ്രയാഗ് രാജിലെത്തിയത്. ലോകപര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ കോള്‍ഡ്പ്ലേ അഹമ്മദാബാദില്‍ രണ്ട് ഷോകളാണ് സംഘടിപ്പിച്ചിരുന്നത്. നേരത്തെ മുംബൈയിലും ബാന്‍ഡിന്റെ ഷോകളുണ്ടായിരുന്നു.
Content Highlights: Coldplay`s Chris Martin and Dakota Johnson visited the Kumbh Mela in Prayagraj,
Published: 01 Feb 2025, 12:48 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented