ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്തിനിയിലെ ഗാനം റിലീസ് ചെയ്തു.
'ഇരുൾ കാട്ടിലെ .... ' എന്നു തുടങ്ങുന്ന പ്രൊമോ സോംഗ് ആലപിച്ചിരിക്കുന്നത് നടിയും ഗായികയുമായ രമ്യ നമ്പീശൻ ആണ്. സന്തോഷ് വർമ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.
ആരാണ് ചിത്തിനി ? എന്താണ് ചിത്തിനിക്ക് സംഭവിച്ചത് ? എന്ന ജിജ്ഞാസ വർദ്ധിപ്പിക്കുകയാണ് പ്രൊമോ ഗാനം. ദുരൂഹമായ ഈ ചോദ്യങ്ങൾക്കുളള ഉത്തരമാണ് ചിത്തിനി എന്ന സിനിമ. സൂര്യവെളിച്ചം പോലും കടന്ന് ചെന്ന് ചെല്ലാൻ ഭയക്കുന്ന പാതിരി വനത്തിൽ സംഭവിക്കുന്ന കിടിലം കൊള്ളിക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്തിനിയുടെ കഥ വികസിക്കുന്നത്. സെപ്തംബർ 27 വെള്ളിയാഴ്ച ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ എത്തും.
Content Highlights: Chithini promo video song east coast vijayan, chithini Release
Published: 08 Sept 2024, 02:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented