
ബിബിൻ ദേവ്
അങ്കമാലി: അര്‍ഹതയുണ്ടായിരുന്നിട്ടും നഷ്ടപ്പെട്ടു എന്നു കരുതിയ ദേശീയ പുരസ്‌കാരം ഒടുവില്‍ ഏറ്റുവാങ്ങിയപ്പോള്‍ അങ്കമാലി സ്വദേശി ബിബിന്‍ ദേവിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.
മികച്ച ശബ്ദലേഖകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം റസൂല്‍ പൂക്കുട്ടിക്കൊപ്പമാണ് ബിബിന്‍ ദേവ് ഏറ്റുവാങ്ങിയത്. നേരത്തെ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ബിബിന്‍ ദേവിന്റെ പേരുണ്ടായിരുന്നില്ല. അവാര്‍ഡ് പ്രഖ്യാപനത്തില്‍ സംഭവിച്ച സാങ്കേതിക പിഴവാണെന്നും തനിക്കൊപ്പം ബിബിന്‍ ദേവിനും അവാര്‍ഡിന് അര്‍ഹതയുണ്ടെന്നും റസൂല്‍ പൂക്കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് അവാര്‍ഡ് ഇരുവര്‍ക്കുമായി നല്‍കുകയായിരുന്നു. ഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍നിന്നാണ് പുരസ്‌കാരം സ്വീകരിച്ചത്. റസൂല്‍ പൂക്കുട്ടിക്കൊപ്പം ശബ്ദലേഖനം നിര്‍വഹിച്ച 'ഒത്തശെരുപ്പ് സൈസ് 7' എന്ന തമിഴ് സിനിമയാണ് ബിബിനെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
അമ്മയുടെ പിതാവിനുണ്ടായിരുന്ന പി.എ. സൗണ്ട് സ്ഥാപനമാണ് ശബ്ദ മേഖലയിലെ ആദ്യ പ്രചോദനം. പോളിടെക്നിക്കിലെ ഇലക്ട്രോണിക്‌സ് ഡിപ്ലോമയും സാങ്കേതിക രംഗത്ത് സഹായമായി. തൃശ്ശൂര്‍ ചേതന ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിച്ചത്.
ഹിന്ദി, മറാഠി, ഭോജ്പുരി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളില്‍ നിരവധി സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. റസൂല്‍ പൂക്കുട്ടിക്കൊപ്പം നിരവധി സിനിമകളില്‍ ബിബിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കിടങ്ങൂര്‍ പാറേക്കാട്ടില്‍ വീട്ടില്‍ ദേവസിയുടെയും മേരിയുടെയും മകനാണ്. ഭാര്യ: ഡെല്‍മി. മകന്‍: ജൊഹാന്‍. മുംബൈയില്‍ ഡി.എന്‍.ബി. സ്റ്റുഡിയോസ് എന്ന പേരില്‍ ബിബിന് സ്ഥാപനവുമുണ്ട്.
Content Highlights: Bibin Dev bags National Award for re-recording of the Tamil film Ottaseruppu Size 7
Published: 27 Oct 2021, 09:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented